രാവിലെ സ്‌കൂളിലേക്ക് പോകാനിരുന്ന അധ്യാപികയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Sep 18, 2018, 11:52 IST
കാസര്‍കോട്: (www.kasargodvartha.com 18.09.2018) രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനായി വസ്ത്രം മാറാന്‍ മുറിയിലേക്ക് പോയ അധ്യാപികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എടനീര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ താത്കാലിക അധ്യാപിക എടനീര്‍ കളരി ഹൗസിലെ കുമാരന്‍- രാജശ്രീ ദമ്പതികളുടെ മകള്‍ ജോഷ്മ (26) യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച രാവിലെ ഒമ്പതു മണിയോടെ സ്‌കൂളിലേക്ക് പോകുന്നതിനായി കുളിച്ച് വസ്ത്രം മാറാന്‍ മുറിയിലേക്ക് കയറിയതായിരുന്നു. ഏറെ വൈകിയിട്ടും കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
മരണകാരണം വ്യക്തമല്ല. വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അവിവാഹിതയാണ്. സഹോദരങ്ങള്‍: ജിതേഷ്, ജിനേഷ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Hanged, Top-Headlines, Death, Obituary, Teacher found dead hanged
< !- START disable copy paste -->