യാത്രക്കാരെ കൂട്ടിക്കൊണ്ടുവരാന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട ടാക്‌സി ഡ്രൈവര്‍ മരിച്ച നിലയില്‍
Jul 11, 2018, 13:14 IST
തിരുവനന്തപുരം: (www.kasargodvartha.com 11.07.2018) യാത്രക്കാരെ കൂട്ടിക്കൊണ്ടുവരാന്‍ എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട ടാക്‌സിയുടെ ഡ്രൈവറെ ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചാക്ക ചിത്തിര നഗര്‍ മേഘാ ഭവനില്‍ എസ്. നാഗേന്ദ്രന്‍ നായരെ (58)യാണ് വെള്ളറട വാവോട് കുരിശടിക്കു സമീപമുള്ള ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് സംഭവം.
ഇക്കഴിഞ്ഞ തിങ്കളാഴ്ച യാത്രക്കാരെ നാഗേന്ദ്രന്‍ നായര്‍ വെള്ളറടയിലേക്ക് കൊണ്ടുവിട്ടിരുന്നു. ഇവരെ തിരിച്ച് എയര്‍പോര്‍ട്ടില്‍ കൊണ്ടുവിടണമെന്ന അഭ്യര്‍ത്ഥനയെ തുടര്‍ന്ന് യാത്രക്കാരെ കൂട്ടിക്കൊണ്ടുവരാനായി പുറപ്പെട്ടതായിരുന്നു. കാണാതായതോടെ മറ്റൊരു ടാക്‌സി വിളിക്കാനായി ഇവിടേയ്ക്ക് എത്തിയവരാണ് നാഗേന്ദ്രന്‍ നായരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ : സി.പ്രഭ. മക്കള്‍: സന്തോഷ് കുമാര്‍, സുജിത്. മരുമക്കള്‍: സ്മിത, സൗമ്യ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Thiruvananthapuram, Death, Obituary, Taxi driver found dead in Bus waiting Shed
< !- START disable copy paste -->
Keywords: Kerala, news, Top-Headlines, Thiruvananthapuram, Death, Obituary, Taxi driver found dead in Bus waiting Shed
< !- START disable copy paste -->