ടാപ്പിംഗ് തൊഴിലാളി കുളത്തില്‍ മരിച്ച നിലയില്‍
May 29, 2012, 15:39 IST
നീലേശ്വരം: റബര്‍ ടാപ്പിംഗ് തൊഴിലാളിയെ വീടിന് സമീപത്തുള്ള കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം വട്ടക്കല്ലിലെ കുഞ്ഞുമോന്‍ എന്ന സ്റ്റാന്‍ലി തോമസിന്റെ (55) മൃതദേഹമാണ് തിങ്കളാഴ്ച രാത്രി കുളത്തില്‍ കണ്ടെത്തിയത്. വീട്ടിലേക്ക് നടന്നുവരുന്ന വഴി അബദ്ധത്തില്‍ കുളത്തില്‍ വീണതാണെന്ന് സംശയിക്കുന്നു.
വഴിയാത്രക്കാരാണ് സ്റ്റാന്‍ലിയെ കുളത്തില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തുകയും നാട്ടുകാരുടെ സഹായത്തോടെ സ്റ്റാന്‍ലിയുടെ മൃതദേഹം കുളത്തില്‍നിന്ന് പുറത്തെടുക്കുകയുമായിരുന്നു.
നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Keywords: Nileshwaram, Kasaragod, Obituary, Tapping worker, River