പ്രതിശ്രുത വരനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന യുവതി ടിപ്പര്‍ ലോറികയറി മരിച്ചു
Mar 20, 2015, 21:39 IST
ബദിയടുക്ക: (www.kasargodvartha.com 20/03/2015) പ്രതിശ്രുത വരനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന യുവതി ടിപ്പര്‍ ലോറികയറി മരിച്ചു. പെര്‍ള ബജകുഡ്‌ലുവിലെ ഉമേശ് റെയ് - ശാരദ ദമ്പതികളുടെ മകള്‍ ദീപ്തി (20) ആണ് മരിച്ചത്. വെളളിയാഴ്ച വൈകുന്നേരം 3.30 മണിയോടെ വിടഌബി.സി. റോഡിലാണ് അപകടം.
ദീപ്തിയുടേയും ഗള്‍ഫുകാരനായ ബദിയടുക്ക പട്ടാജെ സ്വദേശിയുമായ വിനോദുമായി ദീപ്തിയുടെ വിവാഹം അടുത്തമാസം നടക്കാനിരിക്കുകയാണ്. ഗള്‍ഫിലായിരുന്ന വിനോദ് വിവാഹത്തിനാണ് നാട്ടില്‍വിന്നത്. പ്രതിശ്രുത വധുവായ ദീപ്തിക്കൊപ്പം പര്‍ച്ചേസിംഗിന് ബദിയടുക്കയില്‍നിന്നും വിടഌയിലേക്ക് പോവുകയായിരുന്നു ഇവര്‍. ഇതിനിടയില്‍ ബൈക്ക് ഒരു ലോറിക്കിടിച്ചപ്പോള്‍ ദീപ്തി റോഡിലേക്ക് തെറിച്ചുവീഴുകയും എതിരെവന്ന ടിപ്പര്‍ലോറി ദീപ്തിയുടെ ശരീരത്തില്‍ കയറി ഇറങ്ങുകയുമായിരുന്നു. ഉടന്‍തന്നെ മംഗലാപുരം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ച് സംസ്‌ക്കും. ദീപ്തിയുടെ മാതാപിതാക്കള്‍ മംഗലാപുരത്താണ് ജോലിചെയ്യുന്നത്. ഏക സഹോദരന്‍ ദീപക്. ബദിയടുക്കയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് മരിച്ച ദീപ്തി.

Keywords: Deepthi Perla, Accident, Death, Vittla, Obituary, Kasaragod, Vitla, Tanker hits bike at BC Road - Bride-to-be dies.
Advertisement: