Tragedy | ടാങ്കർ ലോറിയും ബൈകും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; അപകടം പടന്നക്കാട് മേൽപാലത്തിൽ
● അപകടം നടന്നത് പടന്നക്കാട് റെയിൽവേ മേൽപ്പാലത്തിൽ വെച്ചാണ്.
● മരിച്ചത് ഹോസ്ദുർഗ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ വിനീഷ്.
● സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) ടാങ്കർ ലോറിയും ബൈകും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ ദാരുണമായി മരിച്ചു. ഹൊസ്‌ദുർഗ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ വിനീഷ് (35) ആണ് മരിച്ചത്. കരിവെള്ളൂരിലെ വീട്ടിൽ നിന്നും ഹൊസ്‌ദുർഗിലെ സ്റ്റേഷനിലേക്ക് ജോലിക്ക് വരുന്നതിനിടെ ഞായറാഴ്ച രാവിലെ 9.10 മണിയോടെ പടന്നക്കാട് റെയിൽവേ മേൽപാലത്തിൽ വെച്ചായിരുന്നു അപകടം.
നീലേശ്വരം ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന കെഎ 70 0008 ടാങ്കർ ലോറിയും ഇതേ ദിശയിൽ മുന്നിൽ സഞ്ചരിക്കുകയായിരുന്ന കെ എൽ 59 ജി 594 എന്ന വിനീഷിന്റെ ബൈകും തമ്മിൽ ഇടിക്കുകയായിരുന്നു. വിനീഷിന് തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു.
അമിത വേഗതയിലും അശ്രദ്ധയോടെയും ടാങ്കർ ലോറി ബൈകിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പറയുന്നത്. വിനീഷിന്റെ മൃതദേഹം പോസ്റ്റ്‌മോർടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
A police officer named Vineesh (35) tragically died in a collision between his bike and a tanker truck at Pannakkad overbridge in Kasaragod.
#Accident #KasaragodNews #PoliceOfficer #TrafficAccident #KochiNews #FatalCrash