വാളയാറില്‍ നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് അപകടം: തിരുപ്പൂര്‍ സ്വദേശികളായ 2 പേര് മരിച്ചു, ഒരാള്‍ക്ക് ഗുരുതരപരിക്ക്
Mar 31, 2022, 09:28 IST
പാലക്കാട്: (www.kasargodvartha.com 31.03.2022) വാളയാറില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. തിരുപ്പൂര്‍ സ്വദേശികളായ ബാലാജി, മുരുകേശന് എന്നിവരാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ പരിക്കേറ്റ് ചികിത്സയിലാണ്. നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ചാണ് കാര്‍ യാത്രികര്‍ക്ക് അപകടമുണ്ടായത്.
പുലര്‍ചെ 4.30ഓടെയാണ് സംഭവം. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുഹൃത്തിനെ യാത്രയാക്കി തിരിച്ചുള്ള യാത്രയിലാണ് അപകടമുണ്ടായത്. വാഹനം ഓടിച്ചയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
സംഭവസ്ഥലത്തെത്തിയ പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കും.
Keywords: News, Kerala, State, Palakkad, Death, Top-Headlines, Obituary, Accident, Dead body, Hospital, Treatment, Tamil Nadu natives died in Road accident at Palakkad