Obituary | കാരുണ്യമതികളുടെ ചികിത്സാ സഹായത്തിന് കാത്തുനിൽക്കാതെ തയ്യൽ തൊഴിലാളി മോഹനൻ മരണത്തിന് കീഴടങ്ങി
● കൊയോങ്കരയിലെ എം മോഹനൻ ആണ് മരിച്ചത്
● ബെംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
● 10 ലക്ഷത്തോളം രൂപ ഇതിനകം ചികിത്സക്കായി ചിലവഴിച്ചിരുന്നു.
തൃക്കരിപ്പൂർ: (KasargodVartha) കാരുണ്യമതികളുടെ ചികിത്സാ സഹായത്തിന് കാത്തു നിൽക്കാതെ തയ്യൽ തൊഴിലാളി കൊയോങ്കരയിലെ എം മോഹനൻ (59) മരണത്തിന് കീഴടങ്ങി. ബെംഗ്ളൂറിലെ രാമയ്യ മെമോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്ട്രോക് ഉണ്ടായതിനെ തുടർന്ന് കണ്ണൂരിലെ ആശുപത്രിയിൽ നേരത്തേ ചികിത്സയിൽ കഴിഞ്ഞിരുന്നു. ഇതിനിടെയിലായിരുന്നു തലച്ചോറിൽ മുഴകണ്ടെത്തിയത്.
മേജർ ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് ബെംഗ്ളൂറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് വേണ്ട 15 ലക്ഷത്തോളം രൂപ സ്വരൂപിക്കാൻ തൃക്കരിപ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ എം ആനന്ദവല്ലി ചെയർപേഴ്സണായും പി സനൽ കൺവീനറായും പി ശശി ട്രഷററായും ഖലീഫ ഉദിനൂർ കോഓഡിനേറ്ററുമായ
വിപുലമായ മോഹനൻ ചികിത്സാ സഹായ കമിറ്റി ഊർജിത ശ്രമം നാട്ടുകാരുടെ നേതൃത്വത്തിൽ നടന്നുവരുന്നതിനിടെയാണ് ആകസ്മികമായി ബുധനാഴ്ച ഉച്ചയോടെ അസുഖം മൂർഛിച്ച് മരണം സംഭവിച്ചത്.
10 ലക്ഷത്തോളം രൂപ ഇതിനകം തന്നെ ചിലവാഴിച്ചിരുന്നു. മൃതദേഹം രാത്രി 12 മണിയോടെ തൃക്കരിപ്പൂർ ലൈഫ് കെയറിൽ എത്തിക്കും. വ്യാഴാഴ്ച രാവിലെ വീട്ടിലെത്തിച്ച് സംസ്‌കാരം നടത്തും. അമ്പിളിയാണ് ഭാര്യ. മക്കൾ: ആകാശ്, ഹരിത.
#MedicalTragedy #FinancialAid #Kerala #Thrikkaripur #Obituary #SocialCause