ലോറി ബൈക്കിലിടിച്ച് തയ്യല്‍ തൊഴിലാളി മരിച്ചു
Jun 3, 2019, 16:13 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.06.2019) കാഞ്ഞങ്ങാട് സൗത്ത് മാതോത്ത് ക്ഷേത്രത്തിന് സമീപം ലോറി ബൈക്കിലിടിച്ച് തയ്യല്‍ തൊഴിലാളി മരണപ്പെട്ടു. വെള്ളിക്കോത്ത് പടിഞ്ഞാറെക്കരയില്‍ അടോട്ട് പണിക്കര്‍ വീട്ടില്‍ ശശി (52) ആണ് മരണപ്പെട്ടത്. അജാനൂര്‍ ഇട്ടമ്മലില്‍ തയ്യല്‍ തൊഴിലാളിയാണ് ശശി. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടമുണ്ടായത്. ചെറുവത്തൂരിലെ ബന്ധുവീട്ടില്‍ പോയി വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടയില്‍ ഇദ്ദേഹം സഞ്ചരിച്ച ബൈക്കില്‍ എതിര്‍ഭാഗത്തു നിന്നും അമിത വേഗതയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹത്തെ നാട്ടുകാര്‍ ഉടന്‍ ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. പരേതനായ കണ്ണന്‍ കാരണവരുടെ മകനാണ്. ഭാര്യ: സുധ. മകന്‍: ശ്രീഹരി. സഹോദരങ്ങള്‍: കൃഷ്ണന്‍, രാഘവന്‍, ഓമന നാരായണി, ബാലകൃഷ്ണന്‍. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Accidental-Death, Obituary, Tailor died in accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Accidental-Death, Obituary, Tailor died in accident
< !- START disable copy paste -->