എസ് വൈ എസ് സംസ്ഥാന ട്രഷററും എഴുത്തുകാരനുമായ പിണങ്ങോട് അബൂബകര്‍ അന്തരിച്ചു
Apr 19, 2021, 22:07 IST
കോഴിക്കോട്: (www.kasargodvartha.com 19.04.2021) എസ് വൈ എസ് സംസ്ഥാന ട്രഷററും സുപ്രഭാതം ദിനപത്രം മുന്‍ റസിഡന്റ് എഡിറ്ററുമായ പിണങ്ങോട് അബൂബകര്‍ (64) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ 9.30ന് പിണങ്ങോട് പുഴക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന സെക്രടറി, സമസ്ത ലീഗല്‍ സെല്‍ ജനറല്‍ കണ്‍വീനര്‍, സമസ്ത കേരള ഇസ്ലാംമത വിദ്യഭ്യാസ ബോര്‍ഡ് എക്സിക്യൂടീവ് അംഗം, സുന്നി അഫ്കാര്‍ വാരിക മാനജിങ് എഡിറ്റര്‍, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു.

അന്‍പതിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
ഇബ്രാഹിം - ഖദീജ ദമ്പതികളുടെ മൂന്നാമത്തെ മകനായി 1956 മാര്‍ച് 26നാണ് പിണങ്ങോട് അബൂബകര്‍ ജനിച്ചത്.
ഭാര്യ: ഖദീജ. മക്കൾ: നുസൈബ, ഉമൈബ, സുവൈബ.
Keywords: Kerala, News, Kozhikode, Samastha, SYS, Death, Obituary, SMF, Writer, SKSSF, SYS state treasurer and writer Pinangode Aboobacker has passed away.
< !- START disable copy paste -->