ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടി പൊള്ളലേറ്റ് മരിച്ചു
Aug 11, 2014, 19:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 11.08.2014) 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ദുരൂഹ സാഹചര്യത്തില്‍ പൊള്ളലേറ്റ് മരിച്ചു. തൃക്കരിപ്പൂര്‍ കൊയങ്കരയിലെ ഓട്ടോഡ്രൈവര്‍ കെ.വി രമേശന്‍ - രാധ ദമ്പതികളുടെ മകള്‍ ജിഷ്‌ന ( 15 ) ആണ് മരിച്ചത്. ഉദിനൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ജിഷ്‌നയ്ക്ക് അടുക്കളയില്‍ വെച്ച് പൊള്ളലേല്‍ക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല.
തീ കത്തുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണ്ണെണ്ണ പെണ്‍കുട്ടിയുടെ ശരീരത്തിന് അകത്തും ചെന്നിരുന്നു. ഇത് കാരണം ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ പൊള്ളലേറ്റതാണ് മരണത്തിനു കാരണമായത്.

Keywords : Kasaragod, Trikaripure, Death, Kerala, Obituary, Student, Jishna Ramesh.