city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വി­ദ്യാര്‍ത്ഥി ദുരൂ­ഹ സാ­ഹ­ച­ര്യ­ത്തില്‍ പു­ഴ­യില്‍ മ­രി­ച്ച നി­ല­യില്‍

വി­ദ്യാര്‍ത്ഥി ദുരൂ­ഹ സാ­ഹ­ച­ര്യ­ത്തില്‍ പു­ഴ­യില്‍ മ­രി­ച്ച നി­ല­യില്‍
കു­മ്പള: പ്ല­സ് വണ്‍ വി­ദ്യാര്‍­ത്ഥി­യെ ദുരൂ­ഹ സാ­ഹ­ച­ര്യ­ത്തില്‍ പു­ഴ­യില്‍ മ­രി­ച്ച നി­ല­യില്‍ ക­ണ്ടെത്തി. കു­മ്പള സീ­താം­ഗോ­ളി ല­ക്ഷം­വീ­ട് കോ­ള­നി­ക്ക് സ­മീപ­ത്തെ പ­രേ­ത­നതാ­യ ബാ­പ്പു­ഞ്ഞി-ഖദീ­ജ ദ­മ്പ­തി­ക­ളു­ടെ മ­കന്‍ ഇര്‍­ഷാ­ദ്(17) ആ­ണ് മ­രി­ച്ചത്.

കു­മ്പ­ള പ്രണ­വ് കോ­ള­ജി­ലെ പ്ല­സ് വണ്‍ വി­ദ്യാര്‍­ത്ഥി­യാണ്. ബു­ധ­നാഴ്­ച രാ­വി­ലെ കോ­ള­ജി­ലേ­ക്കാ­ണെ­ന്ന് പറ­ഞ്ഞ് വീ­ട്ടില്‍ നി­ന്നി­റ­ങ്ങി­യ­താ­യി­രു­ന്നു ഇര്‍­ഷാദ്. രാത്രി വൈ­കി­യിട്ടും തി­രി­ച്ചെ­ത്താ­ത്തി­നെ തു­ടര്‍­ന്ന് ഇര്‍­ഷാ­ദിന്റെ മൊ­ബൈല്‍ ഫോ­ണില്‍ ബ­ന്ധ­പ്പെ­ട്ടെ­ങ്കിലും ഫോണ്‍ റിം­ഗ് ചെ­യ്­ത­തല്ലാ­തെ ആരും എ­ടു­ത്തില്ല. കോ­ള­ജില്‍ അ­ന്വേ­ഷി­ച്ച­പ്പോള്‍ ഇര്‍­ഷാ­ദ് കോ­ളെ­ജില്‍ വ­ന്നി­ട്ടി­ല്ലെന്നും അ­ധി­കൃ­തര്‍ അ­റി­യി­ച്ചി­രുന്നു. ഇ­തേ തു­ട­ര്‍ന്ന് ഇര്‍­ഷാ­ദിന്റെ അ­മ്മാ­വന്‍ അ­ബ്ദുര്‍ റ­ഹ്മാന്‍ കു­മ്പള പോ­ലീ­സില്‍ പ­രാ­തി നല്‍­കി­യി­രുന്നു. പോ­ലീസും ബ­ന്ധു­ക്കളും തി­ര­ച്ചില്‍ നട­ത്തി വ­രു­ന്ന­തി­നി­ടെ ഇര്‍­ഷാ­ദിന്റെ മൊ­ബൈല്‍ ­ഫോണ്‍ ബു­ധ­നാഴ്ച രാത്രി ഏ­ഴു മണി­യോ­ടെ സ്വിച്ച് ഓ­ഫ് ചെ­യ്യ­പ്പെ­ട്ടി­രുന്നു. ഇ­തി­നി­ടെ വ്യാ­ഴാഴ്ച വൈ­കി­ട്ട് അ­ഞ്ചു മണി­യോ­ടെ ഇര്‍­ഷാ­ദി­ന്റെ വീ­ട്ടി­ലേ­ക്ക് ആരോ വി­ളി­ച്ച് ഇര്‍­ഷാ­ദിന്റെ ബാഗും മൊ­ബൈല്‍ ഫോ­ണും ഉ­പ്പ­ള പെ­രി­ങ്കൈ പു­ഴ­ക്ക­ര­യില്‍ ഉ­ള്ള­താ­യി അ­റി­യി­ക്കു­ക­യാ­യി­രു­ന്നു. ഇ­തേ­തു­ടര്‍­ന്ന് ബ­ന്ധു­ക്കള്‍ ഉ­പ്പ­ള­യി­ലെത്തി അ­ന്വേ­ഷി­ച്ച­പ്പോള്‍ ബാ­ഗു മാ­ത്രമേ ഉ­ണ്ടാ­യി രു­ന്നുള്ളൂ. മൊ­ബൈല്‍ ഫോ­ണ്‍ ഉ­ണ്ടാ­യി­രു­ന്നില്ല. പി­ന്നീ­ട് ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തി­ലാ­ണ് പു­ഴ­യില്‍ ക­ഴു­ത്തുവ­രെ മു­ങ്ങി ഇര്‍­ഷാ­ദി­ന്റെ മൃ­ത­ദേ­ഹം കണ്ടെ­ത്തി­യ­തെ­ന്ന് ബ­ന്ധു­ക്കള്‍ പ­റഞ്ഞു.

 കോ­ള­ജി­ലെ പഠ­ന­ത്തി­നു ശേ­ഷം കു­മ്പ­ള­യി­ലെ ക­മ്പൂ­ട്ടര്‍ ഇന്‍­സ്റ്റിറ്റിയൂ­ട്ടില്‍ പഠ­നം ന­ട­ത്തി­യി­രുന്നു. ഇ­തി­നു ശേ­ഷം വൈ­കു­ന്നേ­രം നാ­ലു­മ­ണി­മു­തല്‍ എട്ട് മ­ണിവ­രെ സീ­താം­ഗോ­ളി­യി­ലെ ഒ­രു അ­നാ­ദി ക­ട­യില്‍ ഇര്‍­ഷാ­ദ് ജോ­ലി­ക്ക് നില്‍­ക്കാ­റു­ണ്ടെന്നും ബ­ന്ധു­ക്കള്‍ പ­റഞ്ഞു. മ­ര­ണ­ത്തില്‍ ബ­ന്ധു­ക്കളും നാ­ട്ടു­കാ­രും സംശ­യം പ്ര­ക­ട­പ്പി­ച്ച­തി­നെ തു­ടര്‍­ന്ന് കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ച മൃ­ത­ദേ­ഹം വി­ദ­ഗ്ദ്ധ പോ­സ്റ്റു­മോര്‍­ട്ട­ത്തി­നാ­യി പ­രി­യാ­ര­ത്തേ­ക്ക് കൊണ്ടു­പോ­കു­മെ­ന്ന് കു­മ്പള പോ­ലീ­സ് അ­റി­യിച്ചു.

ഇര്‍­ഷാ­ദി­ന്റെ മു­ഖത്തും മറ്റും പ­രി­ക്കേ­റ്റ പാ­ടും വാ­യില്‍ നി­ന്ന് ര­ക്തം ­വ­ന്ന നി­ല­യി­ലു­മാ­യി­രുന്നു. നിര്‍­ധന കു­ടും­ബ­മാ­ണ് ഇര്‍­ഷാ­ദി­ന്റേത്. മൂ­ത്ത സ­ഹോ­ദ­രന്‍ പിക്ക­പ്പ് ഡ്രൈ­വറാ­യ ഇ­ഖ­്­ബാല്‍ മൂ­ന്നു വര്‍­ഷം മു­മ്പ് കി­ണ­റ്റില്‍ വീ­ണ് ഗു­രു­ത­ര­മാ­യി പ­രി­ക്കേ­റ്റ് കി­ട­പ്പി­ലാണ്. പഠ­ന­ത്തോ­ടൊ­പ്പം കു­ടും­ബഭാ­രം നോ­ക്കാ­നാ­ണ് ഇര്‍­ഷാ­ദ് അ­നാ­ദി­ക്ക­ട­യില്‍ ജോ­ലി­ക്കു നി­ന്നി­രു­ന്നത്. റം­ല, ന­സീ­മ, മി­സ്രി­യ, ഇര്‍­ഫാ­ന, ഇന്‍­ത്യാ­സ് എ­ന്നി­വര്‍ സ­ഹോ­ദ­ര­ങ്ങ­ളാണ്.

Keywords : Kasaragod, Kumbala, Student, Dead body, River, Irshad, College, Mobile Phone, Hospital, Post-mortem, Police, Malayalam News, Kerala. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia