വിദ്യാര്‍ത്ഥി ദുരൂഹ സാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍
Dec 27, 2012, 23:50 IST
കുമ്പള: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള സീതാംഗോളി ലക്ഷംവീട് കോളനിക്ക് സമീപത്തെ പരേതനതായ ബാപ്പുഞ്ഞി-ഖദീജ ദമ്പതികളുടെ മകന് ഇര്‍ഷാദ്(17) ആണ് മരിച്ചത്.
കുമ്പള പ്രണവ് കോളജിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ബുധനാഴ്ച രാവിലെ കോളജിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു ഇര്‍ഷാദ്. രാത്രി വൈകിയിട്ടും തിരിച്ചെത്താത്തിനെ തുടര്‍ന്ന് ഇര്‍ഷാദിന്റെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ റിംഗ് ചെയ്തതല്ലാതെ ആരും എടുത്തില്ല. കോളജില്‍ അന്വേഷിച്ചപ്പോള്‍ ഇര്‍ഷാദ് കോളെജില്‍ വന്നിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇര്‍ഷാദിന്റെ അമ്മാവന് അബ്ദുര്‍ റഹ്മാന് കുമ്പള പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസും ബന്ധുക്കളും തിരച്ചില്‍ നടത്തി വരുന്നതിനിടെ ഇര്‍ഷാദിന്റെ മൊബൈല്‍ ഫോണ്‍ ബുധനാഴ്ച രാത്രി ഏഴു മണിയോടെ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടിരുന്നു. ഇതിനിടെ വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിയോടെ ഇര്‍ഷാദിന്റെ വീട്ടിലേക്ക് ആരോ വിളിച്ച് ഇര്‍ഷാദിന്റെ ബാഗും മൊബൈല്‍ ഫോണും ഉപ്പള പെരിങ്കൈ പുഴക്കരയില്‍ ഉള്ളതായി അറിയിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ബന്ധുക്കള്‍ ഉപ്പളയിലെത്തി അന്വേഷിച്ചപ്പോള്‍ ബാഗു മാത്രമേ ഉണ്ടായി രുന്നുള്ളൂ. മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പുഴയില്‍ കഴുത്തുവരെ മുങ്ങി ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കോളജിലെ പഠനത്തിനു ശേഷം കുമ്പളയിലെ കമ്പൂട്ടര് ഇന്‍സ്റ്റിറ്റിയൂട്ടില്‍ പഠനം നടത്തിയിരുന്നു. ഇതിനു ശേഷം വൈകുന്നേരം നാലുമണിമുതല്‍ എട്ട് മണിവരെ സീതാംഗോളിയിലെ ഒരു അനാദി കടയില്‍ ഇര്‍ഷാദ് ജോലിക്ക് നില്‍ക്കാറുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. മരണത്തില്‍ ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടപ്പിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ച മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോകുമെന്ന് കുമ്പള പോലീസ് അറിയിച്ചു.
ഇര്‍ഷാദിന്റെ മുഖത്തും മറ്റും പരിക്കേറ്റ പാടും വായില്‍ നിന്ന് രക്തം വന്ന നിലയിലുമായിരുന്നു. നിര്‍ധന കുടുംബമാണ് ഇര്‍ഷാദിന്റേത്. മൂത്ത സഹോദരന് പിക്കപ്പ് ഡ്രൈവറായ ഇഖ്ബാല്‍ മൂന്നു വര്‍ഷം മുമ്പ് കിണറ്റില്‍ വീണ് ഗുരുതരമായി പരിക്കേറ്റ് കിടപ്പിലാണ്. പഠനത്തോടൊപ്പം കുടുംബഭാരം നോക്കാനാണ് ഇര്‍ഷാദ് അനാദിക്കടയില്‍ ജോലിക്കു നിന്നിരുന്നത്. റംല, നസീമ, മിസ്രിയ, ഇര്‍ഫാന, ഇന്ത്യാസ് എന്നിവര്‍ സഹോദരങ്ങളാണ്.

Keywords : Kasaragod, Kumbala, Student, Dead body, River, Irshad, College, Mobile Phone, Hospital, Post-mortem, Police, Malayalam News, Kerala.