വിദ്യാര്‍ത്ഥിനി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍
Jun 7, 2016, 11:30 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 07/06/2016) വിദ്യാര്‍ത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ പാലാവയലിലെ കാവുന്തലയില്‍ മധുവിന്റെ മകള്‍ അശ്വതിയെ (15) യാണ് ചൊവ്വാഴ്ച രാവിലെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തയ്യേനി ഗവ. ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിനിയായ അശ്വതി എസ് എസ് എല്‍ സി പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ചിരുന്നു. പ്ലസ്ടുവിന് പ്രവേശനം നേടാനുള്ള ഒരുക്കത്തിലായിരുന്നു പെണ്‍കുട്ടി. ചിറ്റാരിക്കാല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
അശ്വതിയുടെ മരണവുമായി ബന്ധപ്പെട്ട് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords : Student, Death, Chittarikkal, Police, Investigation, Obituary, Ashwathi.