വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു
Jan 4, 2013, 21:10 IST
ചെറുവത്തൂര്‍: സ്കൂള്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. കയ്യൂര്‍ ജിവിഎച്ച്എസഎസിലെ വിദ്യാര്‍ഥി തിമിരി അമ്പലക്കരയിലെ സുമനേഷാ (17)ണ് മുങ്ങി മരിച്ചത്. കയ്യുര്‍ നടക്കുന്ന സ്കൂള്‍ കലോല്‍സവത്തില്‍ സംബന്ധിച്ച് വെള്ളിയാഴ്ച ഉച്ചയോടെ കുളത്തില്‍ കുളിച്ച് ഭിക്ഷകഴിക്കാന് പോയ സ്വാമിയായ സുമനേഷ് പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അയ്യപ്പ ഭക്തനായ സുമനേഷ് ശനിയാഴ്ച ശബരിമലക്ക് പോകാനൊരുങ്ങവേയാണ് മരണം തട്ടിയെടുത്തത്.
സിപിഎം പാലത്തേര ബ്രാഞ്ചംഗമായ ഗോവിന്ദന്റെയും ടി ഉഷയുടെയും മകനാണ്. ഏക സഹോദരി ദിബിഷ. മൃതദേഹം ശനിയാഴ്ച പെരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.
സിപിഎം പാലത്തേര ബ്രാഞ്ചംഗമായ ഗോവിന്ദന്റെയും ടി ഉഷയുടെയും മകനാണ്. ഏക സഹോദരി ദിബിഷ. മൃതദേഹം ശനിയാഴ്ച പെരിയാരം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കും.
Keywords: Kerala, Kasaragod, Kayyur, Swimming, swami, Sumanesh, Obituary, School, Kalolsavam, Cheruvathur, Malayalam News, Kerala Vartha.