Tragedy | സ്‌കൂളിലേക്ക് നടന്നുപോകവെ തോട്ടിലേക്ക് കുഴഞ്ഞുവീണ 10-ാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
Jan 10, 2025, 15:23 IST
Photo: Arranged
● വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോകുകയായിരുന്നു.
● സ്‌കൂളിൽ പോകുന്നതിനിടെയാണ് അപകടം.
● ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പയ്യന്നൂര്‍: (KasargodVartha) സ്‌കൂളിലേക്ക് നടന്നുപോകവെ തോട്ടിലേക്ക് കുഴഞ്ഞുവീണ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. മാടായി ഗവ.ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാര്‍ഥിനി പഴയങ്ങാടി വെങ്ങര നടക്കുതാഴെയിലെ നടുവില്‍ വീട്ടില്‍ ശ്രീനന്ദ(15)യാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 8.45 മണിയോടെയായിരുന്നു സംഭവം. തോട്ടിലേക്ക് കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു അപകടം. വെങ്ങരയിലെ സുധീഷ് കുമാര്‍ - സുജയ ദമ്പതികളുടെ മകളാണ്. ഏകസഹോദരന്‍: ശ്രീരാഗ്.
#studentdeath #accident #kerala #school #tragedy