അധ്യാപകന്റെ ഗൃഹപ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു
Feb 7, 2013, 19:45 IST
കാസര്‍കോട്: അധ്യാപകന്റെ ഗൃഹപ്രവേശനത്തിനെത്തിയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങി മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് സഹപാഠികളെ സമീപത്തുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി.
കര്‍ണ്ണാടക ഹാസനയിലെ സകലേശ്പുര ആനമഹലിലെ സി എ അബ്ദുല്‍ ഖാദര്‍-ബീഫാത്തിമ ദമ്പതികളുടെ മകനും കുമ്പോല്‍ പാപ്പംകോയ ദര്‍സിലെ വിദ്യാര്‍ഥിയുമായ ബദറുദ്ദീനാണ്(19) ചേരൂര്‍ പുഴയില്‍ മുങ്ങി മരിച്ചത്. കൂടെയുണ്ടായിരുന്ന സഹപാഠികളായ പൈവളിഗെ പെര്‍വായിലെ ഹാരിസ് (19), കട്ടത്തടുക്ക ഊജംപദവിലെ സഫ്വാന് (18) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 2.15 മണിയോടെയാണ് സംഭവം. കുമ്പോലിലെ ദര്‍സ് അധ്യാപകന്റെ ചേരൂരിലെ വീട്ടില്‍ ഗൃഹപ്രവേശനത്തിനെത്തിയ ബദറുദ്ദീന്‍ രണ്ട് കൂട്ടുകാരുമൊപ്പം തൊട്ടടുത്ത ചേരൂര്‍ പുഴയില്‍ കുളിക്കാന്‍ പോയതായിരുന്നു. നീന്തല്‍ കാര്യമായി വശമില്ലാത്ത ബദറുദ്ദീന്‍ നിലയില്ലാകയത്തില് മുങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ച് നാട്ടുകാരെ അറിയിക്കുകയായിരുന്നു.
നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ബദറുദ്ദീനെ കണ്ടെത്തി ഉടന്‍ തന്നെ ചെങ്കള നായനാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം വിദ്യാനഗര്‍ പോലീസ് എത്തിയ ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റും. നാലുവര്‍ഷം മുമ്പാണ് ബദറുദ്ദിന്‍ കുമ്പോല്‍ പാപ്പംകോയ ദര്സില് പഠനത്തിനായി എത്തിയത്.
സഹോദരങ്ങള്‍: മുഹമ്മദ് അശ്റഫ് സഖാഫി, സക്കീന, ഉമൈമത്ത്.
Keywords: Obituary, Student, Cheroor, Teacher, Karnataka, Kasaragod, Kerala, Madikeri, Badarudheen, Cheroor River, Dies, Native, Vidyanagar, General Hospital, Drowned.