വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിക്ക് ജനാലയിലൂടെ അകത്ത് കടന്ന പാമ്പ് കടിച്ച് ദാരുണാന്ത്യം
Sep 3, 2019, 12:23 IST
നെയ്യാറ്റിന്‍കര: (www.kasargodvartha.com 03.09.2019) വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന പെണ്‍കുട്ടിക്ക് ജനാലയിലൂടെ അകത്ത് കയറിയ പാമ്പ് കടിച്ച് ദാരുണാന്ത്യം. വ്ളാത്താങ്കര മാച്ചിയോട് കാഞ്ഞിരക്കാട് വീട്ടില്‍ അനില്‍-മെറ്റില്‍ഡ ദമ്പതികളുടെ മകള്‍ അനിഷ്മ(17)യാണ് മരിച്ചത്. പാറശാല ഗവ.ഗേള്‍സ് എച്ച്എസ് സ്‌കൂളിലെ പ്ലസ് ടൂ കോമേഴ്സ് വിദ്യാര്‍ഥിനിയാണ് മരിച്ച അനിഷ്മ.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് സംഭവം. വീടിനുള്ളില്‍ ഉറങ്ങി കിടക്കവെ ജനാലയിലൂടെ എത്തിയ പാമ്പ് അനിഷ്മയെ കടിക്കുകയായിരുന്നു. ഉടന്‍ തന്നെ വീട്ടുകാര്‍ അടുത്തുള്ള വൈദ്യന്റെ അരികില്‍ എത്തിച്ച് ചികിത്സ നല്‍കിയിരുന്നു. കടിച്ച ഭാഗത്ത് പച്ച മരുന്ന് പുരട്ടി വൈദ്യന്‍ പെണ്‍കുട്ടിയെ വീട്ടിലേക്കയക്കുകയായിരുന്നു.
എന്നാല്‍ അര്‍ധരാത്രിയോടെ കുട്ടി അബോധാവസ്ഥയിലായി. വായില്‍ നിന്നും നുരയും പതയും വരാന്‍ തുടങ്ങുകയും ചെയ്തു. ഇതോടെ കുട്ടിയുമായി വീട്ടുകാര്‍ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയിലെത്തി. എന്നാല്‍ ആരോഗ്യനില മോശമായതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വഴിമധ്യേ മരണം സംഭവിച്ചു. അനിഷ, അനീഷ് എന്നിവര്‍ അനിഷ്മയുടെ സഹോദരങ്ങളാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Student dies of snake bite inside house, News, Local-News, Obituary, Dead, Girl, Hospital, Treatment, Snake, Kerala.