സ്‌കൂള്‍ ബസ് കയറി എല്‍.കെ.ജി വിദ്യാര്‍ത്ഥി മരിച്ചു
Jun 18, 2013, 13:01 IST
കുമ്പള: സ്‌കൂള്‍ ബസ് കയറി എല്‍.കെ.ജി വിദ്യാര്‍ത്ഥി മരിച്ചു. സീതാംഗോളി കട്ടത്തടുക്ക മുഹിമ്മാത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ എല്‍.കെ.ജി വിദ്യാര്‍ത്ഥി ഹേരൂര്‍ ചിന്നമുഗര്‍ കാജാ റോഡിലെ ഇബ്രാഹിം-ഹാജിറ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജാസിം (നാല്) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായെത്തിയ ബസ് ഗ്രൗണ്ടില്‍ കുട്ടികളെ ഇറക്കിയശേഷം തിരിച്ചു പോകുന്നതിനിടയില്‍ ഡ്രൈവര്‍ ശ്രദ്ധിക്കാതെ പിറകോട്ട് വണ്ടിയെടുത്തപ്പോള്‍ വണ്ടിയുടെ പിറകില്‍ ചാരി നില്‍ക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് കയറുകയായിരുന്നു.
നിലവിളി കേട്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തുകയും ഉടന്‍ തന്നെ കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സുഹൈമ ( രണ്ട്) ഏക സഹോദരിയാണ്.
ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് അപകടമുണ്ടായത്. കുട്ടികളുമായെത്തിയ ബസ് ഗ്രൗണ്ടില്‍ കുട്ടികളെ ഇറക്കിയശേഷം തിരിച്ചു പോകുന്നതിനിടയില്‍ ഡ്രൈവര്‍ ശ്രദ്ധിക്കാതെ പിറകോട്ട് വണ്ടിയെടുത്തപ്പോള്‍ വണ്ടിയുടെ പിറകില്‍ ചാരി നില്‍ക്കുകയായിരുന്ന കുട്ടിയുടെ ദേഹത്തേക്ക് കയറുകയായിരുന്നു.
Keywords: Student, School bus, Accident, Kumbala, Muhimmath, Death, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.