ബൈക്ക് യാത്രക്കാരനായ വിദ്യാര്‍ത്ഥി ലോറിയിടിച്ച് മരിച്ചു
Jan 3, 2015, 20:31 IST
കരിവെള്ളൂര്‍: (www.kasargodvartha.com 03.01.2015) ബൈക്ക് യാത്രക്കാരനായ പ്ലസ് ടു വിദ്യാര്‍ത്ഥി ലോറിയിടിച്ച് മരിച്ചു. ആണൂര്‍ കണിയാട്ടിമുക്ക് സ്വദേശിയും കരിവെള്ളൂര്‍ എ.വി. സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിയുമായ കെ.എ പ്രണോയ് (20) ആണ് മരിച്ചത്.
വീടിനടുത്ത് ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി പ്രണോയ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ചുതന്നെ പ്രണോയ് മരിച്ചു.
അഴീക്കോട്ടെ കെ. പ്രകാശന്‍ - ബീഡി തൊഴിലാളിയും, സി.പി.എം ആണൂര്‍ പടിഞ്ഞാറ് ബ്രാഞ്ച് മെമ്പറുമായ കെ.പി സുജാത ദമ്പതികളുടെ മകനാണ്. സഹോദരന്‍: കെ.പി പ്രസൂണ്‍ (ഐ.സി.എസ്.ഇ, പയ്യന്നൂര്‍ വിദ്യാര്‍ത്ഥി).
പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കരിവെള്ളൂര്‍ എ.വി. സ്മാരക ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ആണൂര്‍മുക്ക് എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ആണൂര്‍ പൊതു ശ്മശാനത്തില്‍ സംസ്‌കരിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Bike, Accident, Death, Obituary, Karivellur, Lorry, Student, School, Pranoy.
Advertisement: