ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു
Jan 9, 2018, 12:20 IST
ബേക്കല്‍: (www.kasargodvartha.com 09.01.2018) ബൈക്കുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ത്ഥി മരിച്ചു. കൊല്ലമ്പാടി ജുമാമസ്ജിദിന് സമീപത്തെ അബ്ദുല്‍ ഹമീദിന്റെ മകന്‍ സത്താര്‍ (16) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി 12 മണിയോടെ ബേക്കല്‍ പാലക്കുന്നിലാണ് അപകടമുണ്ടായത്. സത്താര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിരെ നിന്നും വരികയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
ബൈക്കില്‍ പിറകിലിരിക്കുകയായിരുന്നു സത്താര്‍. ബൈക്ക് ഓടിച്ചിരുന്ന കൊല്ലമ്പാടിയിലെ ഇജാസിനും (19) അപകടത്തില്‍ പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ സത്താറിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇവിടുത്തെ ഡോക്ടര്‍മാര്‍ കൈയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതായിരുന്നു. ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.
ആലംപാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് സത്താര്‍. മാതാവ്: ആഇശ. സഹോദരങ്ങള്‍: അഷ്‌റഫ്, സിദ്ദീഖ്, മുഷ്താഖ്, സഫീറ.
Related News:
ബൈക്കുകള്‍ കൂട്ടിയിടിച്ച് പിറകിലിരിക്കുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് ഗുരുതരം; ഓടിച്ച യുവാവിനും പരിക്ക്
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Bekal, kasaragod, Accident, Death, Obituary, Student dies after accident injury.
< !- START disable copy paste -->