കരള്‍ രോഗം ബാധിച്ച് ചികിത്സയിലായിരുന്ന എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥി മരിച്ചു
Sep 21, 2014, 11:05 IST
ചെറുവത്തൂര്‍: (www.kasargodvartha.com 21.09.2014) കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 10-ാം തരം വിദ്യാര്‍ത്ഥി മരിച്ചു. കാടങ്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥി ചെറുവത്തൂര്‍ മടക്കര തുരുത്തിയിലെ റഫ്‌നാസ് (17) ആണ് ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്.
അസുഖം മൂര്‍ച്ഛിച്ച് ശനിയാഴ്ച പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ റഫ്‌നാസിനെ പിന്നീട് നില ഗുരുതരമായതിനാല്‍ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്താനായി ഒരുങ്ങുന്നതിനിടെയായിരുന്നു മരണം. ശസ്ത്രക്രിയയ്ക്കായി രണ്ട് ലക്ഷത്തോളം രൂപ സമാഹരിക്കുകയും ചെയ്തിരുന്നു.
തുരുത്തി തായലത്തട്ടില്‍ ഹൗസിലെ കരീം-റഹ് മത്ത് ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റഷീം, റംസീന. മൃതദേഹം ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ മടക്കര ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
Also Read:
ഗര്‍ഭം അലസിപ്പിക്കണമെന്ന ആവശ്യവുമായി പതിനാറുകാരി കോടതിയില്‍
Keywords: Kasaragod, Kerala, Died, Obituary, Student, SSLC, Hospital, Cheruvathur, Juma Masjid, Kozhikode,
Advertisement: