മാലിക് ദീനാര്‍ അക്കാദമിലെ ചീഫ് കുക്ക് കുഴഞ്ഞു വീണ് മരിച്ചു
Jul 11, 2012, 10:33 IST
കാസര്‍കോട്: മാലിക് ദിനാര്‍ ജുമാമസ്ജിദിലെ ചീഫ് കുക്ക് കുഴഞ്ഞു വീണ് മരിച്ചു. കുമ്പഡാജെ കര്‍ബത്തടുക്കയിലെ കെ. ബദറുദ്ദീന്‍(23) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 10.30 മണിയോടെ മുകളിലെ നിലയില്‍ നിന്നും താഴത്തെ നിലയിലേക്ക് വെള്ളമെടുക്കാന്‍ പോകുമ്പോള്‍ കോണിപ്പടിയില്‍ നിന്നും കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിവിരമറിഞ്ഞ് ബന്ധുക്കള്‍ രാത്രി തന്നെ തളങ്കരയിലെത്തിയിരുന്നു.
ബദറുദ്ധീന്റെ പിതാവ് അബ്ദുല്‍ റഹ്മാന്‍ രണ്ട് വൃക്കകളും തകരാറിലായി കിടപ്പിലാണ്. കുടുംബത്തിന്റെ അത്താണിയായിരുന്നു ബദറുദ്ധീന്‍. സൈനബയാണ് മാതാവ്. സഹോദരങ്ങള്‍: ഷെരീഫ്, സെമീര്‍, ഷെമീമ അബ്ദുല്ല മൗലവി.