Death | ഒരാഴ്ച മുമ്പ് ദുബൈയിൽ ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച കാസർകോട്ടെ ശ്രീരാജിന്റെ മൃതദേഹം നാട്ടിലെത്തിച്ചു
● കാറിൽ സഞ്ചരിക്കുമ്പോൾ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം.
● പത്തനംതിട്ട സ്വദേശിയും ശ്രീരാജിനോടൊപ്പം മരണപ്പെട്ടു.
● ദുബൈയിൽ എസി മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു ശ്രീരാജ്.
● ജനുവരിയിൽ നാട്ടിൽ വന്ന് മടങ്ങിയതായിരുന്നു ശ്രീരാജ്.
ചെർക്കള: (KasargodVartha) ഒരാഴ്ച മുമ്പ് ദുബൈയില്‍ ഉണ്ടായ വാഹനാപകടത്തില്‍, മരിച്ച ചെര്‍ക്കള പാടി കാനം സ്വദേശി ശ്രീരാജി (30) ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കാറിൽ സഞ്ചരിക്കുന്നതിനിടെ അപകടമുണ്ടായത്. ശ്രീരാജും രണ്ടുസുഹൃത്തുക്കളും ഓഫീസിൽ നിന്നും കാറിൽ പോകുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്രീരാജും പത്തനംതിട്ട സ്വദേശിയും മരണപ്പെടുകയായിരുന്നു. ദുബൈയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് നാട്ടിലെത്തിച്ചത്. അര മണിക്കൂർ നേരം പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അപ്രതീക്ഷിത മരണം നാടിനെ കണ്ണീരിലാഴ്ത്തി.
ദുബൈയില്‍ എസി മെകാനിക്കായി ജോലി ചെയ്തു വരികയായിരുന്നു ശ്രീരാജ്. ഇക്കഴിഞ്ഞ ജനുവരി മാസം നാട്ടില്‍വന്ന് തിരിച്ചുപോയതായിരുന്നു. പരേതനായ വള്ളിയോടന്‍ കുഞ്ഞമ്പു നായർ - മുങ്ങത്ത് സാവിത്രി ദമ്പതികളുടെ മകനാണ്. ശ്രീജേഷ് ഏക സഹോദരനാണ്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ വിവരങ്ങൾക്കായി ഷെയർ ചെയ്യുക.
The body of Sreeraj (30), who died in a car accident in Dubai a week ago, was brought to his hometown in Cherkala, Kasaragod. He was working as an AC mechanic in Dubai and had returned there after visiting home in January.
#DubaiAccident, #Kasaragod, #KeralaNews, #Death, #Repatriation, #Tragedy