ഉബൈദ് അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മാപ്പിളപ്പാട്ട് രചയിതാവ് കുന്നത്ത് അഷ്‌റഫ് വാഹനാപകടത്തില്‍ മരിച്ചു
Feb 21, 2017, 18:22 IST
ബേക്കല്‍: (www.kasargodvartha.com 21/02/2017) ഉബൈദ് അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മാപ്പിളപ്പാട്ട് രചയിതാവും ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയുമായ കുന്നത്ത് അഷ്‌റഫ് (49) വാഹനാപകടത്തില്‍ മരിച്ചു. ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെ പൂച്ചക്കാട് വെച്ചാണ് അപകടം. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു അഷ്‌റഫ്.
പൂച്ചക്കാട്ട് അപകടം തടയുന്നതിനായി സ്ഥാപിച്ച സ്പീഡ് ബ്രേക്കര്‍ കടക്കുന്നതിനിടെ അഷ്‌റഫ് സഞ്ചരിച്ച സ്‌കൂട്ടര്‍ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയും പിന്നാലെയെത്തിയ മറ്റൊരു കാർ ഇടിക്കുകയുമായിരുന്നു. ഉടന്‍ തന്നെ അഷ്‌റഫിനെ കാഞ്ഞങ്ങാട് മന്‍സൂര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ചോരയില്‍ കുളിച്ചതിനാല്‍ ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. അഷ്‌റഫിന്റെ പോക്കറ്റിലുണ്ടായിരുന്ന ഫോണ്‍ പരിശോധിച്ചപ്പോള്‍ സ്‌ക്രീന്‍ ലോക്ക് ചെയ്തിരിക്കുകയായിരുന്നു. പിന്നീട് ഫോണില്‍ നിന്നും സിം മാറ്റി മറ്റൊരു ഫോണില്‍ ഇട്ട് പരിചയമുള്ളവരെ വിളിച്ചാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
അപകടവിവരമറിഞ്ഞ് ബേക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. ഒരേ സമയം സ്പീഡ് ബ്രേക്കറിലൂടെ സ്‌കൂട്ടറും ബൈക്കും കടന്നുപോയതാണ് അപകടത്തിനിടയാക്കിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടം തടയുന്നതിനായി കാസര്‍കോട് മുതല്‍ കാഞ്ഞങ്ങാട് വരെ സ്പീഡ് ബ്രേക്കറുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
Keywords: Kasaragod, Kerala, Death, Accidental-Death, Scooter, Bike, Bekal, news, Singer Kunnath Ashraf dies in accident.