city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പിതാവിന് പിന്നാലെ മകനും മരിച്ചു; പ്രവാസിയായ മകൻ അവധിയിൽ നാട്ടിലെത്തിയത് രണ്ടാഴ്ച മുമ്പ് മാത്രം

കുമ്പള: (www.kasargodvartha.com 15.05.2021) പിതാവും മകനും ദിവസങ്ങളുടെ വ്യത്യാസത്തിൽ മരണപ്പെട്ടു. കൊടിയമ്മ ഛത്രംപള്ളിയിലെ സീതാംഗോളി മുഹമ്മദ് ഹാജി (70), അബൂബകർ (46) എന്നിവരാണ് മരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ തന്നെ വിശ്രമത്തിലായിരുന്നു മുഹമ്മദ് ഹാജി വ്യാഴാഴ്ച പെരുന്നാൾ ദിനത്തിലാണ് മരിച്ചത്.
                                                                        
പിതാവിന് പിന്നാലെ മകനും മരിച്ചു; പ്രവാസിയായ മകൻ അവധിയിൽ നാട്ടിലെത്തിയത് രണ്ടാഴ്ച മുമ്പ് മാത്രം


അസുഖത്തെ തുടർന്ന് പരിയാരം മെഡികൽ കോളജിൽ ചികിത്സയിലായിരുന്ന അബൂബകർ ശനിയാഴ്ച രാവിലെയോടെ മരണപ്പെടുകയായിരുന്നു. ഒമാനിൽ ആയിരുന്ന അബൂബകർ രണ്ട് മാസത്തെ അവധിക്കായി രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. അതിനിടെയാണ് അസുഖം ബാധിച്ചത്.

മുഹമ്മദ് ഹാജിയുടെ ഭാര്യ ബീഫാത്വിമ നേരത്ത മരണപ്പെട്ടിരുന്നു. മറ്റു മക്കൾ: അബ്ദുർ റഹ്‌മാൻ, അബ്ബാസ് (സൗദി അറേബ്യ), അസീസ്, ഫാറൂഖ്, ഖലീൽ, ആസിയ, ത്വാഹിറ.

മരുമക്കൾ: മുഹമ്മദ്, ഇബ്രാഹിം, ഖദീജ, സകീന, സമീറ, ശാകിറ, ശാഹിന.

സഹോദരങ്ങൾ: പരേതരായ അബ്ദുർ റഹ്‍മാൻ, അബ്ദുല്ല.

ഖൈറുന്നിസയാണ് അബൂബകറിന്റെ ഭാര്യ. മക്കൾ: മുഹമ്മദ് അനസ്, ഫാത്വിമത് സന, അസ്‌ന. (മൂവരും വിദ്യാർഥികൾ)

ഇരുവരുടെയും മൃതദേഹങ്ങൾ കൊടിയമ്മ താഴെ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Keywords: Kasaragod, Kumbala, Kerala, News, Death, Obituary, Seethangoli, Father, Son, Medical College, Oman, Son died after few days of father's death; Expatriate son returned home on leave only two weeks ago.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia