അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു
Jul 8, 2021, 21:48 IST
നീലേശ്വരം: (www.kasargodvartha.com 08.07.2021) അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു. ചാത്തമത്തെ രാമൻ - ജാനകി ദമ്പതികളുടെ മകൻ എം ഷാജി (39) ആണ് മരിച്ചത്.
ഇന്ത്യൻ ആർമിയിൽ വിശാഖപട്ടണത്തെ മിലിടറി എൻജിനിയറിങ് സെർവീസ് ഡിപാർട്മെൻ്റിൽ സുബേദാർ ആയി ജോലി ചെയ്ത് വരികയായിരുന്നു. സൈനിക ആശുപത്രിയിലാണ് ചികിത്സയിൽ ഉണ്ടായിരുന്നത്. 2002 ലാണ് കരസേനയിൽ ജോലിയിൽ പ്രവേശിച്ചത്.
ഭാര്യ: ടി എ അനുശ്രീ. മക്കൾ: നിഹാൻ ഷാജി, അഗ്നേയി ഷാജി. സഹോദരൻ: എം ബാബു.
Keywords: Kerala, News, Kasaragod, Top-Headlines, Death, Neeleswaram, Military, Man, Death, Obituary, Army, Soldier, M Shaji, Soldier died of illness.
< !- START disable copy paste -->