ഹൈദരാബാദിലെ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി; ട്രെയിന്‍ യാത്രയ്ക്കിടെ വീണതാണെന്ന് സംശയം
Nov 14, 2018, 23:54 IST
മഞ്ചേശ്വരം: (www.kasargodvartha.com 14.11.2018) ഹൈദരാബാദില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനിയറായ യുവാവിനെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവന്തപുരം ചിറയങ്കീഴിലെ സത്യശീലന്റെ മകന്‍ സാബിത്തിനെയാണ് (35)യാണ് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാളുടെ പോക്കറ്റിലുണ്ടായിരുന്ന വിലാസത്തിലെ നമ്പര്‍ നോക്കിയാണ് മരിച്ചയാളെ തിരിച്ചറിയാന്‍ സാധിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Manjeshwaram, Train, Accident, Death, Obituary, Thiruvananthapuram, News, Sabith, Software engineer found dead in railway track
< !- START disable copy paste -->
മഞ്ചേശ്വരം പോലീസ് വിവരം നല്‍കിന്റെ അടിസ്ഥാനത്തില്‍ ചിറയങ്കീഴില്‍നിന്നും ബന്ധുക്കള്‍ കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിലേക്ക് പോവുകയായിരുന്ന സാബിത്ത് ട്രെയിനില്‍നിന്നും വീണ് മരിച്ചതാകാമെന്നാണ് സംശയിക്കുന്നതെന്ന് മഞ്ചേശ്വരം പോലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇയാളുടെ പോക്കറ്റില്‍നിന്നും ഹൈദരാബാദിലേക്കുള്ള ഗാന്ധിദാം എക്സ്പ്രസിന്റെ ടിക്കറ്റും ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാവിലെയാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Kasaragod, Manjeshwaram, Train, Accident, Death, Obituary, Thiruvananthapuram, News, Sabith, Software engineer found dead in railway track
< !- START disable copy paste -->