വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന എസ് കെ എസ് എസ് എഫ് നേതാവ് മരിച്ചു
Jan 29, 2017, 10:01 IST
ബദിയഡുക്ക (www.kasargodvartha.com 29/01/2017) ബൈക്കും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എസ് കെ എസ് എസ് എഫ് മുന്‍ ജില്ലാ സെക്രട്ടറി മരിച്ചു. ബദിയടുക്കയിലെ ഹമീദ് കേളോട്ട് (40) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നര മണിയോടെയായിരുന്നു മരണം.
പള്ളിക്കര കലിങ്കാല്‍ സംസ്ഥാന പാതയില്‍ തിങ്കളാഴ്ച രാവിലെ ഉണ്ടായ അപകടത്തിലാണ് ഹമീദിന് ഗുരുതരമായി പരിക്കേറ്റത്. സുന്നീ യുവജന സംഘടനയുടെ ബദിയടുക്ക പഞ്ചായത്ത് ട്രഷറര്‍, മണ്ഡലം വര്‍ക്കിംഗ് കമ്മിറ്റി അംഗം, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
പരേതനായ ബെണ്ടിച്ചാല്‍ മൊയ്തീന്‍ കുട്ടി ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്. ഭാര്യ: മിസ്‌രിയ. മക്കള്‍: മൊയ്തീന്‍ അഫീഫ്, ആദില്‍ മുഹമ്മദ്. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ഇബ്രാഹിം, അബ്ദുല്‍ ഖാദര്‍, മാഹിന്‍ കേളോട്ട് (മുസ്‌ലിം ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍), നാസര്‍, റഫീഖ് കേളോട്ട്, ആഇശ, നസീമ.
മൃതദേഹം ഞായറാഴ്ച വൈകുന്നേരത്തോടെ ബീജിയന്തടുക്ക മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Badiyadukka, Accident, Death, Obituary, SKSSF, Leader, Pallikara, Kasaragod, Top-Headlines, Hameed Kelot, SKSSF leader injured in accident, dies.