സി.പി.ഐ. ജില്ലാ സെക്രട്ടറി ഗോവിന്ദന് പള്ളിക്കാപ്പിലിന്റെ പിതാവ് നിര്യാതനായി
Dec 4, 2012, 20:13 IST
അജാനൂര്‍: സി.പി.ഐ. കാസര്‍കോട് ജില്ലാ സെക്രട്ടറി ഗോവിന്ദന് പള്ളിക്കാപ്പലിന്റെ പിതാവ് രാവണീശ്വരം മാക്കിയിലെ എസ്.കെ. രാമന്(82) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം ചൊവ്വാഴ്ച വെളുപ്പിന് ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണപ്പെട്ടത്.
ഭാര്യ: ശ്രീമതി, ഗോവിന്ദന് പള്ളിക്കാപ്പലിന് പുറമെ ഉണ്ണികൃഷ്ണന് പള്ളിക്കാപ്പില്‍ (വി ചാനല്‍), രത്നവല്ലി, രഘുരാജ് എന്നിവരും മക്കളാണ്. മരുമക്കള്‍: ദിനേശന്(ഗള്‍ഫ്), ഇന്ദിര (രാവണീശ്വരം ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപിക), അമ്പിളി, രമ്യ.
ഇ. ചന്ദ്രശേഖരന് എം.എല്‍.എ. പഞ്ചായത്ത് പ്രസിഡന്റുമാരായ സി.കെ. അരവിന്ദന്, പി.പി. നസീമ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ.് കുര്യാക്കോസ്, സി.പി.എം. നേതാക്കളായ എ.കെ. നാരായണന്, കെ.പി. സതീഷ് ചന്ദ്രന്, ബി.ജെ.പി. നേതാക്കളായ മടിക്കൈ കമ്മാരന്, അഡ്വ. കെ. ശ്രീകാന്ത്, മുസ്ലീം ലീഗ് നേതാവ് ബഷീര്‍ വെള്ളിക്കോത്ത്, മുന്‍ എം.എല്‍.എ. മാരായ എം. നാരായണന്, എം. കുമാരന്, സി.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണന്, സി.പി.ഐ. നേതാക്കളായ ടി. കൃഷ്ണന്, കെ.വി. കൃഷ്ണന്, ബങ്കളം കുഞ്ഞികൃഷ്ണന്, ഇ.കെ. നായര്‍, ബി.വി. രാജന് തുടങ്ങിയ നിരവധി നേതാക്കള്‍ വസതിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.
Keywords : Kasaragod, Ajanur, CPI, District-secretary, Father, Obituary, Mavungal, Hospital, Govinden Pallikkal, S.K. Raman, M.L.A, Kerala, Malayalam News.