യുവ ഗായിക റൈമ ചന്ദ്രന്‍ തൂങ്ങി മരിച്ച നിലയില്‍
May 9, 2013, 19:11 IST
കാസര്‍കോട്: യുവ ഗായിക ഉദുമയിലെ റൈമ ചന്ദ്രനെ (23) വാടക ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നിരവധി സ്‌റ്റേജ് പരിപാടികളിലും ആല്‍ബങ്ങളിലും ചാനലുകളിലും ഗാനം ആലപിച്ച റൈമ പ്രശസ്തിയിലേക്ക് ഉയര്‍ന്നു വരികയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വടകര മെഗേരി സ്വദേശിയും ഉദുമ എ.എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യപാകനുമായ ചന്ദ്രന്‍ മാസ്റ്റര്‍-ഭാമ ദമ്പതികളുടെ മകളാണ്. വര്‍ഷങ്ങളായി നാലാംവാതുക്കലിലെ ശ്രീരത്‌നം ക്വട്ടേഴ്‌സിലാണ് കുടുംബസമേതം താമസിച്ചു വരുന്നത്.
വേനലവധിക്ക് റൈമയും കുടുംബവും രണ്ടാഴ്ചയായി വടകരയിലെ വീട്ടിലായിരുന്നു ചെലവഴിച്ചിരുന്നത്. വ്യാഴാഴ്ച ഉച്ചയോടെ പിതാവ് ചന്ദ്രന്‍ മാസ്റ്ററോടൊപ്പം നാലാംവതുക്കലിലെ വാടക ക്വട്ടേഴ്‌സിലെത്തിയതായിരുന്നു. പിതാവ് സ്‌കൂളിലേക്ക് പോയ സമയത്ത് ക്വട്ടേഴ്‌സില്‍ തനിച്ചായ റൈമയെ ക്വട്ടേഴ്‌സിനകത്ത് കിടപ്പുമുറിയിലെ ജനാലയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കിടപ്പുമുറി അകത്തും നിന്നും പൂട്ടിയ നിലയിലായിരുന്നു.
ഒന്നര വര്‍ഷം മുമ്പ് റൈമയുടെ വിവാഹം കഴിഞ്ഞിരുന്നു. കോഴിക്കോട്ടെ ഫോറസ്റ്റ് ഉദ്യോഗസ്ഥനാണ് ഭര്‍ത്താവ്. വിവാഹം കഴിഞ്ഞ് രണ്ട് മാസം മാത്രമാണ് ഇവര്‍ ഒന്നിച്ച് ജീവിച്ചത്. ഇതിന് ശേഷം ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തടുര്‍ന്ന് റൈമ പിതാവിനോടൊപ്പം ഉദുമയിലായിരുന്നു താമസം. ഭര്‍ത്താവുമൊത്തുള്ള ദാമ്പത്യബന്ധം തകര്‍ന്നതിലുള്ള മനോവിഷമം കാരണം തൂങ്ങി മരിച്ചതാകാമെന്നാണ് പോലീസിന്റെ സംശയം.
നിരവധി മാപ്പിളപ്പാട്ട് ആല്‍ബങ്ങളില്‍ പാടി അഭിനയിച്ച റൈമ കൈരളി ചാനലിന്റെ റിയാലിറ്റിഷോയിലും പങ്കെടുത്തിരുന്നു. സംഗീതത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ റൈമ സ്‌കൂള്‍ കലോത്സവങ്ങളിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. മികച്ച കലാകാരിയായ റൈമയുടെ മരണം കുടുംബത്തേയും നാട്ടുകാരെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തി.
അമല്‍ ചന്ദ്രന്‍ ഏക സഹോദരനാണ്. ബേക്കല്‍ എസ്.ഐ. എം.പി. രാജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവ സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടി ആരംഭിച്ചു.

Keywords: Singer, Suicide, Udma, Marriage, Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.