രോഗങ്ങളോട് മല്ലിട്ട സിദ്ദീഖ് ഒടുവില്‍ മരണത്തിന് കീഴടങ്ങി
Jul 1, 2014, 18:01 IST
കുമ്പള: (www.kasargodvartha.com 01.07.2014) രോഗങ്ങളോട് മല്ലിട്ട കുമ്പള ആരിക്കാടി റെയില്‍വേ ഗേറ്റിന് സമീപത്തെ പൊയ്യ സിദ്ദീഖ്(28) എന്ന യുവാവ് മരണത്തിന് കീഴടങ്ങി. തലയില്‍ മുഴ വന്നതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ചികിത്സ നടത്തിവരികയായിരുന്നു സിദ്ദീഖ്. തന്റെ ചികിത്സയ്ക്കും കുടുംബം പുലര്‍ത്താനും കഠിനാധ്വാനം ചെയ്തുവന്ന സിദ്ദീഖ് നാട്ടുകാര്‍ക്കെല്ലാം വിസ്മയമായിരുന്നു.
കാറിന്റെ നമ്പര്‍ പ്ലേറ്റിന്റെ ഓര്‍ഡര്‍ ശേഖരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്ന ജോലിയായിരുന്നു. കുറച്ചുകാലം ജോലി ചെയ്താല്‍ ബാക്കിയുള്ള സമയങ്ങളില്‍ ചികിത്സ തേടുകയുമായിരുന്നു. രോഗത്തോട് മല്ലടിക്കുമ്പോഴും പ്രാര്‍ത്ഥനകള്‍ സിദ്ദീഖ് മുടക്കാറില്ലായിരുന്നു. ഇത്രയും വിശ്വാസിയായ സിദ്ദീഖ് നോമ്പുകാലത്ത് വിടപറഞ്ഞത് നാട്ടുകാര്‍ക്ക് വേദനയായി.
പ്രത്യേകം രൂപകല്‍പന ചെയ്ത ക്യാപ്പ് തലയില്‍ ധരിച്ച് രോഗിയാണ് താനെന്ന് മറ്റുള്ളവര്‍ക്ക് മനസിലാകാതിരിക്കാനും ജോലിയെ ബാധിക്കാതിരിക്കാനും സിദ്ദീഖ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാസര്‍കോട് നഗരത്തിലും ബദിയഡുക്ക-കുമ്പള ഭാഗങ്ങളിലും നിരവധി സുഹൃദ് വലയങ്ങളും സിദ്ദീഖിനുണ്ട്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും സഹായം കൂടി ഉണ്ടായതുകൊണ്ടാണ് സിദ്ദീഖിന് ഇതുവരെയെങ്കിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞത്. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു അന്ത്യം സംഭവിച്ചത്.
ആരിക്കാടിയിലെ പൊയ്യ ഖാദര്‍-ആഇശ ദമ്പതികളുടെ മകനാണ്. ഫൗസിയ, ഷുക്കൂര്‍, സക്കറിയ, സെയിന്‍ എന്നിവര്‍ സഹോദരങ്ങളാണ്. ഖബറടക്കം ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്ക് ആരിക്കാടി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Kumbala, Arikady, Obituary, Natives, hospital, Youth, siddiq, Siddiq Arikady no more
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067