കാസര്‍കോട് സ്വദേശിയായ ആംഡ് എസ് ഐ മലപ്പുറത്ത് മരിച്ച നിലയില്‍
Jun 9, 2019, 18:09 IST
കാസര്‍കോട്: (www.kasargodvartha.com 09.06.2019) കാസര്‍കോട് സ്വദേശിയായ ആംഡ് എസ് ഐയെ മലപ്പുറത്ത് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തളങ്കര തെരുവത്ത് ഹൊന്നമൂല സ്വദേശിയും ആംഡ് പോലീസ് എസ് ഐയുമായ കമലാക്ഷ (53)യെയാണ് മലപ്പുറം എം എസ് പി ഫാമിലി ക്വാര്‍ട്ടേഴ്സിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം.
തൊട്ടടുത്ത് താമസിക്കുന്ന പോലീസുകാരന്‍ എത്തി നോക്കിയപ്പോള്‍ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. രക്ത സമ്മര്‍ദം കുറഞ്ഞതാണ് മരണ കാരണമെന്നാണ് സംശയിക്കുന്നത്. നേരത്തെ പ്രമേഹത്തിനും അമിത രക്ത സമ്മര്‍ദത്തിനും കമലാക്ഷ ചികിത്സതേടിയിരുന്നു.
ഹൊന്നമൂലയിലെ പരേതരായ നാരായണ പൂജാരി- ലീലാവതി ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. 30 നാണ് അവസാനമായി ഹൊന്നമൂലയിലെ വീട്ടിലെത്തി മടങ്ങിയത്. സഹോദരങ്ങള്‍: ജനാര്‍ദനന്‍, ശശികല, പത്മിനി, രഘുരാമ, തുളസി, സുരേഖ (അധ്യാപിക, ടൗണ്‍ യു പി സ്‌കൂള്‍), പരേതരായ രാജു, ദത്താത്രയ, ശരത് കുമാര്‍, മധുസൂദനന്‍.
മരണ വിവരമറിഞ്ഞ് ബന്ധുക്കള്‍ മലപ്പുറത്തേക്ക് പോയിട്ടുണ്ട്. മൃതദേഹം രാത്രിയോടെ നാട്ടിലെത്തിച്ച് സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Top-Headlines, Malappuram, SI found dead in room
< !- START disable copy paste -->