city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശിവരാമ ഷെട്ടി നിര്യാതനായി

കാസര്‍കോട്: റിട്ട. താലൂക്ക് പഞ്ചായത്ത് ഓഫീസര്‍ ആനുബാഗിലുവിലെ ശിവരാമ ഷെട്ടി(82) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിക്ക് നുള്ളിപ്പാടി പൊതു ശ്മാശനത്തില്‍.

1947 ഏപ്രില്‍ മുതല്‍ പഞ്ചായത്ത് വകുപ്പില്‍ വിവിധ തസ്തികകളില്‍ സേവനം ചെയ്തിട്ടുണ്ട്. താലൂക്ക് പഞ്ചായത്ത് ഓഫീസറായിരിക്കെ 1984 ആഗസ്റ്റ് 31 ന് ജോലിയില്‍ നിന്നും വിരമിച്ചു. 1984 മുതല്‍ 1998 വരെ മാലിക് ദീനാര്‍ ചാരിറ്റബിള്‍ ആശുപത്രിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായി പ്രവര്‍ത്തിച്ചു. കാസര്‍കോട് കലാ  സാഹിത്യ  സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞ് നിന്ന സാനിധ്യമായിരുന്നു. 31 -ാമത് കന്നട സാഹിത്യ സമ്മേളനത്തിന്റെ ഭാരവാഹിയായിരുന്നു. ഭകാശിഭ എന്ന തൂലികാ നാമത്തിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

ശിവരാമ ഷെട്ടി നിര്യാതനായികന്നട, ഇംഗ്ലീഷ്, മലയാള ഭാഷകളില്‍ ലേഖനങ്ങള്‍ എഴുതിയിരുന്നു. കാസര്‍ഗോഡിന സ്വാതന്ത്ര്യ ഹോറാട്ടഗാറരു (കാസര്‍കോടിന്റെ സ്വാതന്ത്ര്യ പോരാളികള്‍), എന്ന ഗ്രന്ഥത്തിന്റെ എഡിറ്ററാണ്. ലളിത കലാസദനം സ്ഥാപിച്ച 1963 മുതല്‍ അതിന്റെ ഹോണററി സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ഭഗഡിനാട കിടിഭ (അതിര്‍ത്തി നാടിന്റെ തീപ്പൊരി) ഗ്രന്ഥത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം, 50ഓളം കന്നട, തുളു നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

നാടകം, സാഹിത്യം, സാംസ്‌കാരിക മേഖലകളിലെ പ്രവര്‍ത്തനത്തിനായി കന്നട സാഹിത്യ പരിഷത്തിന്റെ കേരള യൂണിറ്റ് ആദരിച്ചിട്ടുണ്ട്. വിവിധ സാഹിത്യ അക്കാദമികളുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട്ട് നടന്ന പഞ്ചഭാഷ നാടകോല്‍സവ സംഘാടകനെന്ന നിലയ്ക്ക് മുന്‍സിപ്പാലിറ്റി ആദരിച്ചു. 1999 ല്‍ ദെഹലി കന്നടിഗ ദില്ലിയില്‍ സംഘടിപ്പിച്ച പരിപാടിയിലും, കളളിഗെ മഹാബല ഭണ്ഡാരി മെമ്മോറിയല്‍ ട്രസ്റ്റ് കാസര്‍കോട് സംഘടിപ്പിച്ച പരിപാടിയിലും, മൈസൂരില്‍ നടന്ന ഭചുടുകുഭ സാഹിത്യ സമ്മേളനത്തിലും ആദരിച്ചു. 2009 ഒക്ടോബര്‍ 31 ന് സാഹിത്യകലാസാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ശിവരാമ ഷെട്ടിയെ ജില്ലാ ഭരണകൂടം ആദരിച്ചിരുന്നു.

പിതാവ്: പക്കീറ ഷെട്ടി. മാതാവ്: ദുഗ്ഗമ്മ ഷെട്ടി. ഭാര്യ: സുമിത്ര ഷെട്ടി. മക്കള്‍: സന്ധ്യഷെട്ടി, കെ. സന്തോഷ് ഷെട്ടി, സാധന ഷെട്ടി. മരുമക്കള്‍: ശശികാന്ത് ഷെട്ടി, ഉഷ ഷെട്ടി. സഹോദരങ്ങള്‍: ഭാസ്‌കര, മോഹന.

ശിവരാമ ഷെട്ടിയുടെ നിര്യാണത്തില്‍ കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല അനുശോചിച്ചു.

Keywords : Kasaragod, Obituary, Kerala, Shivarama Shetty, Anabagilu, Nullippady, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia