ആറു മാസമായി ഉറങ്ങാന്‍ കഴിയാതിരുന്ന ശാന്ത നടന്നു കയറിയത് അന്ത്യനിദ്രയിലേക്ക്
Aug 4, 2012, 16:48 IST
കുറ്റിക്കോല്‍: ആറു മാസമായി കലശലായ രോഗം മൂലം ഇരിക്കാനും കിടക്കാനും ഉറങ്ങാനും കഴിയാതെ ദിവസങ്ങള്‍ തള്ളി നീക്കിയ ബേത്തൂര്‍പാറ കോളടുക്കയിലെ പരേതനായ ശങ്കരാന്തിയുടെ ഭാര്യ ശാന്ത(65) സ്വയം മരണത്തില്‍ അഭയം പ്രാപിച്ചു.
ശനിയാഴ്ച രാവിലെ വീടിന് സമീപം കിണറിനടുത്ത് ഒരു മുഴം കയറിലാണ് ശാന്ത സ്വയം ജീവനെടുത്തത്. നട്ടെല്ലിന്റെ കശേരുക്കള്‍ക്കിടയില്‍ സുഷ്മ്ന നാഡി വലിഞ്ഞ് മുറുകുന്നതിനെ തുടര്‍ന്ന് കഠിനമായ വേദന കാരണമാണ് ശാന്ത ദുരിതം തിന്നു വന്നത്.
എല്ലിന് തേയ്മാനം സംഭവിക്കുന്ന അസുഖവും ഇവര്‍ക്കുണ്ടായിരുന്നു. രാപകലന്യേ പരസഹായത്തോടെ നടക്കുക മാത്രമായിരുന്നു ഇവര്‍ ചെയ്തിരുന്നത്. ശാന്തയുടെ ദൈന്യതസംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെ തുടര്‍ന്ന് കുറ്റിക്കോല്‍ എ.യു.പി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒരുപിടി അരി വീതം ശേഖരിച്ച് ഒന്നര ക്വിന്റലോളം അരിയും, വസ്ത്രങ്ങളും, പുതപ്പും ഇവര്‍ക്ക് എത്തിച്ച് കൊടുത്തിരുന്നു.
രാത്രിയില്‍ വെളിച്ചം അണക്കാതെ വീട്ടിനകത്ത് ഉലാത്തുന്നത് മൂലം എവിടെയെങ്കിലും തട്ടി വീഴാതെ നോക്കാന്‍ വീട്ടുകാര്‍ക്ക് ഉണര്‍ന്നിരിക്കേണ്ടി വന്നിരുന്നു. ഇതു സംബന്ധിച്ച് ആരോഗ്യ വകുപ്പ് അധികൃതര്‍ തിരിഞ്ഞ് നോക്കാത്തതില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. പാലിയേറ്റീവ് കെയര്‍ സെന്ററില്‍ എത്തിച്ച് ഇവരുടെ വേദന അകറ്റാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തയ്യാറായിരുന്നില്ല.

Keywords: Suicide, Kuttikol, Kasaragod, Obituary.