ഖാസി കേസിലെ മുഖ്യസാക്ഷി ഷാഫി ചെമ്പരിക്ക നിര്യാതനായി
Feb 12, 2016, 17:56 IST
മേല്‍പറമ്പ: (www.kasargodvartha.com 12/02/2016) ചെമ്പരിക്ക ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണ കേസിലെ മുഖ്യസാക്ഷി ഷാഫി ചെമ്പരിക്ക (48) നിര്യാതനായി. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ ചെമ്പരിക്കയിലെ വീട്ടില്‍ വെച്ചായിരുന്നു മരണം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
അന്തരിച്ച ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മൃതദേഹം കടലില്‍ നിന്നും പുറത്തെടുത്തത് ഷാഫിയുടെ നേതൃത്വത്തിലായിരുന്നു. കേസിന്റെ അന്വേഷണ ഘട്ടങ്ങളിലെല്ലാം ഷാഫിയുടെ സഹായം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
ദേളി സഅദിയ്യ ആശുപത്രിയിലായിരുന്ന ഷാഫിയെ വെള്ളിയാഴ്ച രാവിലെ വീട്ടിലേക്ക് കൊണ്ടുപോയതായിരുന്നു. ചെമ്പരക്കയിലെ അബ്ദുര്‍ റഹ് മാന്റെ മകനാണ്. ഭാര്യയും നാല് കുട്ടികളുമുണ്ട്. സഹോദരങ്ങള്‍: ശംസുദ്ദീന്‍, മൊയ്തീന്‍ കുഞ്ഞി, സിറാര്‍ (ജാക്കി ചെമ്പരിക്ക), പരേതനായ അഷ്‌റഫ്.
ആര്‍.എസ്.പി ഉദുമ മണ്ഡലം സെക്രട്ടറിയായിരുന്നു.

Keywords: Obituary, Chembarika, Kerala, Kasaragod, Shafi Chembarika passes away