ബൈക്കിടിച്ച് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു
Feb 21, 2017, 13:30 IST
ഉദുമ: (www.kasargodvartha.com 21.02.2017) ബൈക്കിടിച്ച് ചികിത്സയിലായിരുന്ന സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. ഉദുമ അച്ചേരി ചേടിക്കുന്നിലെ റിട്ട. മര്‍ച്ചന്റ് നേവി ജീവനക്കാരനും, പാലക്കുന്നിലെ സ്വകാര്യ സ്ഥാപനത്തിലെ രാത്രി സെക്യൂരിറ്റി ജീവനക്കാരനുമായ കെ വി ബാലകഷ്ണന്‍ (70) ആണ് മരിച്ചത്. കഴിഞ്ഞ 18 ന് രാത്രി ഏഴര മണിയോടെ ഉദുമ പള്ളത്ത് വെച്ചായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ബാലകൃഷ്ണന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. വീട്ടില്‍ നിന്നും, ജോലി സ്ഥലത്തേക്ക് നടന്നു പോകുമ്പോള്‍ അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിച്ച് വീഴ്ത്തുകയായിരുന്നു.
പരേതരായ മാണിയുടെയും, ചന്തുവിന്റെയും മകനാണ്. ഭാര്യ: സരോജിനി. മക്കള്‍: നിധീഷ്, സഹനേഷ്. ശവസംസ്‌ക്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് ചേടിക്കുന്നിലെ വീട്ടുവളപ്പില്‍ നടക്കും.
Keywords : Udma, Accident, Injured, Death, Hospital, Kasaragod, Bike, KV Balakrishnan, KSTP Road.