ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ച് സ്‌കൂള്‍ പ്യൂണ്‍ മരിച്ചു
Jan 4, 2013, 16:15 IST
കാസര്‍കോട്: ബ്രെയ്ന്‍ ട്യൂമര്‍ ബാധിച്ച് സ്‌കൂള്‍ പ്യൂണ്‍ മരിച്ചു. കാസര്‍കോട് ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്യൂണ്‍ കണ്ണൂര്‍ അലവി സ്വദേശി കെ. ഷൈജു (35) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയിലായിരുന്നു മരണം.
അസുഖത്തെ തുടര്‍ന്ന് ശൈഷജുവിനെ മംഗലാപുരത്തെ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. സുഖം പ്രാപിച്ചുവരുന്നതിനിടെയാണ് മരണം. ദുഃഖ സൂചകമായി സ്‌കൂളിന് വെള്ളിയാഴ്ച അവധി നല്‍കി. അലവിയിലെ മാധവന്റെ മകനാണ് ഷൈജു.
Keywords : Kasaragod, School, Obituary, School Peon, K. Shaiju, Hospital, Kannur, Mangalore, Kasargodvartha, Malayalam News, Kerala.