Obituary | സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Nov 24, 2022, 17:33 IST
തിരുവനന്തപുരം: (www.kasargodvartha.com) സാഹിത്യകാരന്‍ സതീഷ് ബാബു പയ്യന്നൂരിനെ വഞ്ചിയൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 59 വയസായിരുന്നു. ഭാരത് ഭവന്‍ മുന്‍ മെമ്പര്‍ സെക്രടറിയായിരുന്നു. 2012 ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ പുരസ്‌കാരം നേടിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് ജനിച്ചത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ഉദ്യോഗസ്ഥനായിരുന്നു. കാസര്‍കോട് 'ഈയാഴ്ച' വാരികയുടെ എഡിറ്ററായും പ്രവര്‍ത്തിച്ചു. രണ്ടു കഥാസമാഹാരങ്ങളും ഏഴു നോവലുകളും പ്രസിദ്ധീകരിച്ചു. കേരള ചലച്ചിത്ര അകാദമി അംഗമായി പ്രവര്‍ത്തിച്ചു. നിരവധി ടെലിവിഷന്‍ ചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
മണ്ണ്, വിലാപ വൃക്ഷത്തിലെ കാറ്റ്, ന്യൂസ് റീഡറും പൂച്ചയും, ഏകാന്ത രാത്രികള്‍, കുടമണികള്‍ കിലുങ്ങിയ രാവില്‍ എന്നിവയാണ് പ്രമുഖ കൃതികള്‍.
Keywords: Satheesh Babu Payyannur passed away, Thiruvananthapuram, News, Top-Headlines, Obituary, Dead, Writer, Kerala.