സഫ്വാന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി
Apr 27, 2013, 21:46 IST
അണങ്കൂര്‍: അണങ്കൂര്‍ തുരുത്തിയിലെ സഫ്വാന്റെ മരണം നാടിനെ ദുഖത്തിലാഴ്ത്തി.
തുരുത്തിയിലെ അബ്ദുല്‍ ഖാദര്‍-സാറ ദമ്പതികളുടെ മകനായ സഫ്വാന് വെള്ളിയാഴ്ച വൈകിട്ട് തിരുവനന്തപുരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററിലാണ് മരണത്തിന് കീഴടങ്ങിയത്.
നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ എസ്.എല്‍.സിക്ക് പഠിച്ചുകൊണ്ടിരിക്കെയാണ് അര്‍ബുദം ബാധിച്ചത്. തിരുവനന്തപുരം ആര്.സി.സിയില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ഭേദമാക്കാനായില്ല. ചികിത്സയ്ക്കായി വലിയൊരു തുകയാണ് കുടുംബം ചെലവഴിച്ചത്. സഫ്വാന്റെ കൂട്ടുകാരും മറ്റും ചേര്‍ന്ന് ചികിത്സാ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു.
മൃതദേഹം ശനിയാഴ്ച രാവിലെ നാട്ടിലെത്തിച്ചു തുരുത്തി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളടക്കം വന്‍ജനാവലി വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. എന്‍.എസ്.എല്‍. ജില്ലാ സെക്രട്ടറി റഹ്മാന്, വിദ്യാര്‍ഥിയായ നിഹാല്‍ എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Anangoor, Kasaragod, Obituary, SSLC, Student, Injured, Deadbody, Brothers, Thiruvananthapuram, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.