Accident | പിതാവിന്റെ പുത്തന്‍ കാറുമായി വീട്ടില്‍ നിന്നിറങ്ങി; സുഹൃത്തിന്റെ കാറില്‍ സഞ്ചരിക്കുന്നതിനിടെ ദുരന്തം മാടിവിളിച്ചു; കണ്ണീരായി മുഹമ്മദ് സാഹില്‍; വിറങ്ങലിച്ച് സുഹൃത്തുക്കള്‍
Jan 8, 2023, 13:16 IST
കാസര്‍കോട്: (www.kasargodvartha.com) ഞായറാഴ്ച പുലര്‍ചെ കാസര്‍കോട് നഗരത്തിലുണ്ടായ അപകടത്തില്‍ മരണപ്പെട്ട ചെങ്കള സാനിയ മന്‍സിലിലെ ശംസുദ്ദീന്‍ പ്ലസ് മാര്‍ക് - സാജിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് സാഹിലി (21) ന്റെ വിയോഗം നാടിന് നൊമ്പരമായി. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു സാഹിലിന്റെ പിതാവ് പുത്തന്‍ കാര്‍ വാങ്ങിയത്. അതുമായാണ് സാഹില്‍ ശനിയാഴ്ച രാത്രി വീട്ടില്‍ നിന്നിറങ്ങിയത്. തളങ്കര മാലിക് ദീനാര്‍ ഉറൂസിനെത്തിയ സാഹില്‍ അവിടെവച്ച് സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിച്ചിരുന്നു.
പിന്നീട് ഭക്ഷണം കഴിക്കാനായി ഇവരെല്ലാം അണങ്കൂര്‍ ഭാഗത്തേക്ക് പോയി. രണ്ട് കാറുകളിലായാണ് അവര്‍ പോയത്. പുത്തന്‍ കാര്‍ സാഹില്‍ സുഹൃത്തിന് കൈമാറിയിരുന്നു. സുഹൃത്തിന്റെ കാറിലാണ് സാഹില്‍ സഞ്ചരിച്ചിരുന്നത്. തിരികെ പുലര്‍ചെ മൂന്ന് മണിയോടെ തളങ്കര ഭാഗത്തേക്ക് വരുന്നതിനിടെണ് ദാരുണമായ അപകടം നടന്നത്. നിര്‍ത്തിയിട്ട ചരക്ക് ലോറിക്ക് പിന്നില്‍ കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. സാഹില്‍ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. ഒപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേരെ പരുക്കുകളോടെ മംഗ്‌ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ തങ്ങള്‍ സാക്ഷിയാകേണ്ടി വന്ന ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്ന് മുക്തമായിട്ടില്ല. പഠനത്തിലും മിടുക്കനായിരുന്നു സാഹിലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ഡിഗ്രി പൂര്‍ത്തിയാക്കി ഉന്നത പഠനത്തിന് തയ്യാറെടുത്ത് നില്‍ക്കുന്നതിനിടെയാണ് ദുരന്തം കടന്നുവന്നത്. ഏക ആണ്‍തരിയായ സാഹിലിന്റെ വിയോഗം കുടുംബത്തിനും താങ്ങാവുന്നതിലും അപ്പുറമായി. എറെ സുഹൃദ് ബന്ധങ്ങളുണ്ടായിരുന്ന സാഹില്‍ വിടപറഞ്ഞത് എല്ലാവരിലും കണ്ണീരായി മാറി.

ALSO READ:
Keywords: Latest-News, Kerala, Kasaragod, Top-Headlines, Accident, Accidental-Death, Obituary, Treatment, Injured, Tragedy, Muhammad Sahil, Saddened by the death of Muhammad Sahil.
< !- START disable copy paste -->