റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി കിണറ്റില്‍ മരിച്ച നിലയില്‍
Apr 19, 2013, 18:00 IST
രാജപുരം: റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അയറോട്ട് ടാപ്പിംഗ് തൊഴിലാളിയായ പുതുപ്പള്ളി സ്വദേശി ആന്റണി (63) നെയാണ് വാടകവീടിന് സമീപത്തെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അയറോട്ട് ജോസിന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടില്‍ താമസിച്ച് വെള്ളുക്കുന്നേല്‍ സജിയുടെ റബര്‍ തോട്ടത്തില്‍ രണ്ടു വര്‍ഷമായി ടാപ്പിംഗ് ജോലി ചെയ്തുവരികയായിരുന്ന ആന്റണിയെ രണ്ടു ദിവസമായി വീടിന് പുറത്ത് കാണാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.
കുറ്റിക്കോലില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങളാണ് മൃതദേഹം പുറത്തെടുത്തത്. തലയ്ക്ക്
മുറിവേറ്റിട്ടുണ്ട്. വലത്തെ കാല്‍മുട്ട് ഒടിഞ്ഞ് എല്ല് പുറത്തേക്ക് തള്ളിയ നിലയിലാണ്. മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്. രാജപുരം പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു.സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords: Rubber tapping, Worker, found dead, Well, Rajapuram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News