ഭാര്യയുമായി അകന്നുതാമസിക്കുകയായിരുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍
Jan 5, 2018, 19:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.01.2018) ഭാര്യയുമായി അകന്ന് താമസിക്കുകയായിരുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടു. അമ്പലത്തറ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട എണ്ണപ്പാറ മുരിക്കീറിലെ സജി കൊടിമറ്റമാണ്(45) വീടിന്റെ കഴുക്കോലില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ഇലക്ട്രിസിറ്റി ഓഫീസില്‍ നിന്നും റീഡിംഗ് എടുക്കാന്‍ വന്ന ജീവനക്കാരനാണ് സജിയെ തൂങ്ങിയനിലയില്‍ കണ്ടത്.
ഉടന്‍ തന്നെ പരിസരത്തുള്ളവരെ വിളിച്ച് വരുത്തുകയും അമ്പലത്തറ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഏറെക്കാലമായി സജി ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. സജി ആത്മഹത്യ ചെയ്യാനുള്ള കാരണമൊന്നുമില്ലന്നാണ് പറയുന്നത്. സ്ഥലത്തെത്തിയ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ജില്ലാശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ കുമ്പളപ്പള്ളി സ്വദേശിനി ഷീജ. ഒരു മകളുണ്ട്.
സഹോദരങ്ങള്‍: ഫാ. ജോര്‍ജ് കൊടിമറ്റം (തലശേരി അതിരൂപതാ വൈദികന്‍), വിക്ടര്‍ കൊടിമറ്റം, ബേബി കൊടിമറ്റം, ജാന്‍സി കൊടിമറ്റം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords; Kasaragod, Kerala, Kanhangad, News, Obituary, Hanged, Death, Ambalathara, Electricity, Police station, Rubber tapping employee found dead hanged.