ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാനായില്ല; റബ്ബര്‍ ടാപ്പിംഗ് തൊഴിലാളി തൂങ്ങിമരിച്ചു
Feb 10, 2019, 17:42 IST
ബദിയടുക്ക: (www.kasargodvartha.com 10.02.2019) റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കാനാവാതിരുന്നതോടെ ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്. ആലക്കോട് ചേര്‍ത്തളി സ്വദേശിയും ബദിയടുക്ക വളകുഞ്ചയില്‍ താമസക്കാരനുമായ ജെയ്സണ്‍ ജോസഫിനെ (47) യാണ് ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കാസര്‍കോട്ടെ ബാങ്കില്‍ നിന്ന് ജെയ്‌സണ്‍ നാലര ലക്ഷം രൂപ ഭവന വായ്പ എടുത്തിരുന്നുവത്രെ. ഇത് തിരിച്ചടക്കാത്തതിനാല്‍ ബാങ്ക് അധികൃതര്‍ നോട്ടീസ് അയച്ചിരുന്നതായി പറയുന്നു. ശനിയാഴ്ച രാത്രി ഭാര്യ കുളിമുറിയില്‍ പോയി തിരിച്ചു വരുമ്പോഴാണ് ജെയ്സണിനെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അയല്‍വാസികളെത്തി ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ മാസം വീട്ടിലേക്ക് മാവോയിസ്റ്റുകളെത്തി ഭീഷണിപ്പെടുത്തിയതായി കാണിച്ച് ജെയ്സണ്‍ ജോസഫ് പോലീസില്‍ പരാതി നല്‍കുകയും പോലീസ് അന്വേഷണത്തില്‍ ഈ പരാതി വ്യാജമാണെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. 10 വര്‍ഷം മുമ്പാണ് ജെയ്‌സണ്‍ ബദിയടുക്കയിലെത്തിയത്. നേരത്തെ വാടക വീട്ടിലായിരുന്ന ജെയ്ണിന്റെ കുടുംബം രണ്ട് വര്‍ഷം മുമ്പാണ് പുതിയ വീട് നിര്‍മ്മിച്ച് മാറിയത്. ജോസഫ്-അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ആന്‍സി. മക്കള്‍: റിയമോള്‍, ജെറി ജെയ്സണ്‍. സഹോദരങ്ങള്‍: തങ്കച്ചന്‍, ജോര്‍ജ്ജ് കുട്ടി, അപ്പച്ചന്‍, ജോണ്‍സണ്‍, മാത്യു, എല്‍സമ്മ, ലിസമ്മ, മേരി, വത്സമ്മ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Badiyadukka, Hanged, Death, Obituary, Rubber tapping employee found dead hanged
< !- START disable copy paste -->