വീട്ടില്‍ ഭാര്യയുടെ വസ്ത്രത്തില്‍ തീ പടര്‍ന്നപ്പോള്‍ കെടുത്താനുള്ള ശ്രമത്തിനിടെ പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന റിട. അധ്യാപകന്‍ മരിച്ചു; ഭാര്യയുടെ നില ഗുരുതരമായി തുടരുന്നു
Dec 28, 2021, 16:33 IST
നീലേശ്വരം: (www.kasargodvartha.com 28.12.2021) പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന റിട. അധ്യാപകന്‍ മരിച്ചു. നീലേശ്വരം രാജാസ് ഹയര്‍സെകന്‍ഡറി സ്‌കൂളിലെ റിട. അധ്യാപകന്‍ പട്ടേനയിലെ പുതിയില്ലം കൃഷ്ണന്‍ നമ്പൂതിരിയാണ് (75) കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ ചൊവ്വാഴ്ച രാവിലെ മരിച്ചത്.
പൊള്ളലേറ്റ ഭാര്യ ഗൗരി അന്തര്‍ജനം ഇതേ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഭാര്യയുടെ വസ്ത്രത്തിന് തീപിടിച്ച് പൊള്ളലേറ്റപ്പോള്‍ തീകെടുത്താനുള്ള ശ്രമത്തിനിടയിലാണ് കൃഷ്ണന്‍ നമ്പൂതിരിക്കും പൊള്ളലേറ്റത്. ഇരുവരേയും ഉടന്‍ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെത്തിക്കുകയും, നില ഗുരുതരമായതിനാല്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെനിന്നുമാണ് കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.
മക്കള്‍: ശ്രീജിത്ത് (മെഡികല്‍ റപ്രസെന്റേറ്റീവ്), സതി (സൗത് ഇന്‍ഡ്യന്‍ ബാങ്ക്). മരുമക്കള്‍: വിദ്യ, അഡ്വ. സന്തോഷ് കുമാര്‍(പയ്യന്നൂര്‍ കോറോം). സഹോദരങ്ങള്‍: സാവിത്രി, ദേവകി, സരസ്വതി, ഗൗരി.
Keywords: Kasaragod, Kerala, News, Top-Headlines, Death, Obituary, Fire, Hospital, Treatment, Wife, Ladies-dress, Rtd teacher dies while undergoing treatment.
< !- START disable copy paste -->