റിട്ട. ഹെഡ്മാസ്റ്റര്‍ കെ. അബ്ദുര്‍ റഷീദ് നിര്യാതനായി
Jun 11, 2017, 16:30 IST
പള്ളങ്കോട്: (www.kasargodvartha.com 11.06.2017) ദീര്‍ഘകാലം പള്ളങ്കോട് സര്‍ സയ്യിദ് എല്‍.പി.സ്‌കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന റഷീദ് മാസ്റ്റര്‍ നിര്യാതനായി. തിരുവനന്തപുരം മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൊല്ലം ജില്ലയിലെ നിലമെല്‍ സ്വദേശിയാണ്.
കാറഡുക്ക പഞ്ചായത്തിലെ കുണ്ടാറിലായിരുന്നു താമസം. കാറഡുക്ക പഞ്ചായത്ത് മുസ്ലിംലീഗ് ജനറല്‍സെക്രട്ടറി, കുണ്ടാര്‍ ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി, മുസ്ലിം ലീഗ് വളണ്ടിയര്‍ കോര്‍ ക്യാപ്റ്റന്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
മൃതദേഹം നിലമേല്‍ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ലൈല ബീഗം. മക്കള്‍: മുഹമ്മദ് റാഫി, റസീന, ഷമീമ. റഷീദ് മാസ്റ്ററുടെ മരണത്തില്‍ ദേലംപാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുശോചിച്ചു.

Keywords: Kasaragod, Kerala, Death, Obituary, school, Rtd. School Head master K.Abdul Rasheed passes away