റിട്ട. പോസ്റ്റ്മാസ്റ്റര്‍ കിണറ്റില്‍ മരിച്ച നിലയില്‍
Apr 30, 2013, 12:20 IST
കുമ്പള: റിട്ട. പോസ്റ്റ്മാസ്റ്ററെ വീട്ടിനടുത്ത കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പള പോസ്റ്റ് ഓഫീസിലെ റിട്ട. പോസ്റ്റ്മാസ്റ്റര്‍ ആരിക്കാടിയിലെ രാഘവ (68) യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടിനടുത്ത കിണറ്റിലാണ് മൃതദേഹം കണ്ടത്.
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ഇയാളെ രാവിലെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടത്. കുറച്ചുകാലമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇദ്ദേഹം അസുഖത്തില്‍ മനംനൊന്ത് കിണറ്റില്‍ ചാടി ജീവനൊടുക്കിയതാണെന്ന് പോലീസ് സംശയിക്കുന്നു.
വിവരമറിഞ്ഞ് കുമ്പള പോലീസും നിരവധി ആളുകളും സ്ഥലത്തെത്തി. ഫയര്‍ഫോഴ്‌സെത്തി പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുമെന്ന് കുമ്പള പോലീസ് പറഞ്ഞു.
ഭാര്യ: ലളിത. മക്കള്‍: അമിത, കവിത, സവിത. സഹോദരങ്ങള്‍: നാഗേഷ്, മോഹനന്‍, അപ്പൂഞ്ഞി, ദേവദാസ്, മോഹിനി, സുന്ദരി, സുഗന്ധി, രവികല.