റിട്ട. സബ് ജഡ്ജ് എ പ്രഭാകരനായ്ക്ക് നിര്യാതനായി
കാസര്‍കോട്: (www.kasargodvartha.com 17.11.2020) കാസര്‍കോട് അമയ് റോഡിലെ റിട്ട.സബ്ജഡ്ജ് പ്രഭാകര നായ്ക്ക് (90)നിര്യാതനായി.
ചൊവ്വാഴ്ച രാവിലെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാസര്‍കോട് ഒഴികെ മറ്റു ജില്ലകളില്‍ സബ് ജഡ്ജ് ആയും മജിസ്‌ട്രേട്ട് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍, നോട്ടറി, കാസര്‍കോട് ബാര്‍ അസോസിയേഷന്‍ അംഗം എന്നീ നിലകളില്‍ കൂടി പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ: പ്രഭുല്‍ ടി നായ്ക്. മക്കള്‍: ഡോ.അനില്‍കുമാര്‍ (സൗദി). അഡ്വ.അനിത ആര്‍ നായ്ക്ക് (ബംഗളൂരു), അനൂപ് കുമാര്‍ നായ്ക്ക് ( എന്‍ജിനീയര്‍ അമേരിക്ക), മരുമക്കള്‍ നീരല്‍ നായ്ക്ക് (കാസര്‍കോട് സി പി സി ആര്‍ ഐ ശാസ്ത്രജ്ഞന്‍), രേഷ്മ, രഘുവീര്‍ നായ്ക്ക്. സഹോദരങ്ങള്‍: രവീന്ദ്രന്‍ നായര്‍, ബേബി, ഹേമാവതി ഭുജംഗ നായ്ക്ക്, വിട്ടല്‍ നായ്ക്ക്.
Keywords: Kasaragod, news, Kerala, Death, Obituary, Hospital, Retired Sub-Judge Prabhakaran passes away