റിട്ട എസ് ഐ കുഴഞ്ഞുവീണ് മരിച്ചു
Dec 8, 2017, 22:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 08.12.2017) റിട്ട. എസ് ഐയും കൊയോങ്കര പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികനുമായിരുന്ന എടാട്ടുമ്മലിലെ ടി ബാലകൃഷ്ണന്‍ (65) കുഴഞ്ഞു വീണ് മരിച്ചു. മുന്‍ ഫുട്‌ബോള്‍ താരവും കോച്ചുമായിരുന്ന ഇദ്ദേഹം പയ്യക്കാല്‍ ഭഗവതി ക്ഷേത്രം കൊടക്കാരനായിരുന്നു. ബന്ധുവിന്റെ മരണത്തെ തുടര്‍ന്ന് ഉത്സവ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല. അചാരക്കാര്‍ക്ക് പിന്നാലെ പോകുന്നതിനിടയില്‍ വഴിയില്‍ തളര്‍ന്നു വീണ ഇദ്ദേഹത്തെ സ്ഥലത്തുണ്ടായിരുന്ന പോലീസ് വാഹനത്തില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
1982 ല്‍ കണ്ണൂര്‍ എ ആര്‍ ക്യാമ്പില്‍ പോലീസ് സേനയില്‍ ചേര്‍ന്ന ഇദ്ദേഹം കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം എന്നിവിടങ്ങില്‍ എസ് ഐ ആയി സേവനമനുഷ്ടിച്ചിട്ടുണ്ട്. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ ആയി വിരമിച്ചു. കേരള പോലീസ് ഫുട്ബാള്‍ ടീമിന്റെ കളിക്കാരനായിരുന്നു. തൃക്കരിപ്പൂര്‍ ഇ കെ നായനാര്‍ ഫുട്ബാള്‍ അക്കാദമി ചെയര്‍മാനായിരുന്നു. വിവിധ ക്ലബ്ബുകള്‍ക്ക് വേണ്ടി ഫുട്ബാള്‍ പരിശീലനം നടത്തിയ കോച്ചുമായിരുന്നു.
ഭാര്യ: കസ്തൂരി. മക്കള്‍: ബിന്ദ്യ, കീര്‍ത്തി. മരുമകന്‍ രതീഷ് (കെ എസ് ഇ ബി) സഹോദരങ്ങള്‍: നാരായണന്‍ (എക്‌സ് മിലിട്രി), മാധവി (പൂച്ചോല്‍), കുഞ്ഞിരാമന്‍ (എക്‌സ് മിലിട്രി) നാരായണി (കാസര്‍കോട്) രാഘവന്‍, യശോദ (കാടംകോട്).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Trikaripure, Obituary, Death, Police, News, Kasaragod, Retired SI, T Balakrishnan.