Found Dead | വിരമിച്ച എക്‌സൈസ് പ്രിവന്റീവ് ഓഫീസറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
Mar 15, 2023, 14:03 IST
നീലേശ്വരം: (www.kasargodvartha.com) കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രടറിയും റിട. എക്‌സൈസ് പ്രിവന്റീവ് ഓഫീസറുമായ കൊട്രച്ചാലിലെ കൊക്കോട്ട് തമ്പാനെ (66) ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
ബുധനാഴ്ച പുലര്‍ചെ ആറുമണിയോടെ മന്നംപുറത്ത് ഭഗവതി ക്ഷേത്രത്തിന് മുന്നില്‍ വെച്ചാണ് ആളുകള്‍ നോക്കിനില്‍ക്കെ തമ്പാന്‍ ട്രെയിൻ തട്ടി മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഏറെനാളായി തമ്പാന്‍ അസ്വസ്ഥനായിരുന്നുവെന്ന് പറയുന്നു.
നീലേശ്വരം നഗരസഭാ മുൻ കൗണ്‍സിലര്‍ വത്സലയാണ് ഭാര്യ. മക്കള്‍: പ്രിയങ്ക, അമല്‍ജിത് (ഇരുവരും ലൻഡന്‍). മരുമക്കള്‍: നിമേഷ്, ഗ്രീഷ്മ. സഹോദരങ്ങള്‍: പത്മനാഭന്‍, നാരായണി, ലീല, രമണി, ചന്ദ്രമതി. മൃതദേഹം നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.