ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഹോട്ടല്‍ വ്യാപാരി കുഴഞ്ഞുവീണു മരിച്ചു
Oct 8, 2016, 16:30 IST
പടന്ന: (www.kasargodvartha.com 08/10/2016) ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഹോട്ടല്‍ വ്യാപാരി കുഴഞ്ഞുവീണു മരിച്ചു. പടന്ന കൊട്ടയന്താര്‍ പരേതനായ വലിയകത്ത് മുഹമ്മദ് കുഞ്ഞി- എസ് സി ബീഫാത്വിമ ദമ്പതികളുടെ മകന് സീറാങ്കാട്ടില് എസ്.സി സലീം (43) ആണ് മരിച്ചത്. വടക്കേപ്പുറത്തെ ഫയര്‍ ആന്‍ഡ് ഐസ് ഫാസ്റ്റ്ഫുഡ് ഹോട്ടല്‍ വ്യാപാരിയായിരുന്നു.
രാവിലെ വീട്ടില്‍ വെച്ച് അസ്വാസ്ഥ്യം അനുഭവപ്പെട്ട സലീമിനെ ഉടനെ പടന്നയിലെ ആശുപത്രിയിലെത്തിച്ച് ഡോക്ടറെ കാണിച്ചതിനുശേഷം ഗുളിക വാങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ഡോക്ടര്‍ കൃത്രിമ ശ്വാസവും മറ്റും നല്‍കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. നേരത്തെ ബംഗളൂരുവില്‍ വ്യാപാരിയായിരുന്നു. നല്ലൊരു കിക്കറ്റ് താരം കൂടിയായിരുന്നു സലീം.
ഭാര്യ: ജാസ്മിന് (മണിയനൊടി, തൃക്കരിപ്പൂര്‍). മക്കള്‍: ഫാത്വിമത്ത് ഹിദ, ആസിഫ് റഷ, മുഹമ്മദ്. മുസ്ലിം ലീഗ് നേതാവ് ബിസിഎ റഹ് മാന്റെ ഭാര്യ ഹമീദ ഏക സഹോദരിയാണ്. പടന്ന മുഹ് യുദ്ദീന്‍ മസ്ജിദില്‍ മയ്യത്ത് നിസ്കാരം നടത്തിയ ശേഷം ഉദിനൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ശനിയാഴ്ച രാത്രി 7.30 മണിയോടെ ഖബറടക്കും.

Keywords: Kasaragod, Kerala, Death, Obituary, Padanna, Hotel, Saleem, Hospital, Restaurant owner Padanna Saleem passes away.